കൊല്‍ക്കത്ത: പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ പാകിസ്താന്‍ ചാരനെ കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേക ദൗത്യസേന (എസ്.ടി.എഫ്.) പിടികൂടി. ഭക്ത് ബാന്‍ഷി ജാ (36) ആണ് പിടിയിലായത്. റെയില്‍വേ സ്റ്റേഷനും പ്രശസ്തമായ ക്ഷേത്രവും തകര്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇയാളെ അറസ്റ്റുചെയ്തത്.
പ്രതിയെ ചോദ്യംചെയ്തതില്‍നിന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍നിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ബംഗാളിലെ ഹൗറയിലെ ഒരു റെയില്‍വേസ്‌റ്റേഷനും അതോടു ചേര്‍ന്നുള്ള പ്രശസ്തമായ ഒരു ക്ഷേത്രവും തകര്‍ക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇവയുടെ ചിത്രങ്ങള്‍ ഇയാള്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീക്ക് അയച്ചുകൊടുത്തതായി ഫോണ്‍ പരിശോധനയില്‍ കണ്ടെത്തി.
പാക് ആസ്ഥാനമായുള്ള ഭീകര സംഘടനയുമായി ഇയാള്‍ പലതവണ സാമൂഹിക മാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ കൈമാറിയതായും പോലീസ് കണ്ടെത്തി. പാക് ഇന്റലിജന്‍സ് ഏജന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയുമായി ഇയാള്‍ ബന്ധം സൂക്ഷിച്ചിരുന്നു. അതേസമയം, ബാന്‍ഷി ജാ പാകിസ്താനില്‍ പോയിട്ടുണ്ടോ എന്നതിലും സ്ത്രീ ഇന്ത്യയില്‍ വന്നിട്ടുണ്ടോ എന്നതിലും വ്യക്തത വന്നിട്ടില്ല.
Content Highlights: arrested pakistani mole of intelligence agency
Published: 29 Aug 2023, 09:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented