
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവെ അയോധ്യയ്ക്കുമീതെ പുഷ്പവൃഷ്ടി നടത്തി സൈനിക ഹെലികോപ്റ്ററുകള്‍. ക്ഷേത്രത്തിന്റെ മുകളിലും പരിസരങ്ങളിലുമാണ് ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടിനടത്തിയത്. ഇതാദ്യമായാണ് മതപരമായ ചടങ്ങില്‍ സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് പുഷ്പവൃഷ്ടി നടത്തുന്നത്.
സ്വാതന്ത്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും കാര്‍ഗില്‍ വിജയ് ദിവസിലും സൈനിക ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ട്. കോവിഡിനോട് പോരാടിയ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ച് 2020-ല്‍ സേനയുടെ ഹെലികോപ്റ്ററുകള്‍ പുഷ്പവൃഷ്ടി നടത്തിയിരുന്നു. ഡല്‍ഹി, മുംബൈ, ഗുവാഹത്തി തുടങ്ങി രാജ്യത്തെ 23 ഇടങ്ങളിലാണ് സേന ഇത്തരത്തില്‍ പുഷ്പവൃഷ്ടി നടത്തിയത്.
Also Read
Content Highlights: Army helicopters shower petals on Ayodhya temple as consecration ceremony takes place. Watch Video.
Published: 22 Jan 2024, 01:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented