
ക്വലാലംപൂർ: തമിഴ്‌നാട്ടിൽ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയും തമിഴ്നാടും തമ്മിലുള്ള സാംസ്‌കാരികവും ചരിത്രപരവുമായുള്ള ദീർഘകാല ബന്ധം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിജയ്ക്ക് ആശംസകൾ നേർന്നത്. ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷൻകൂടിയായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
വിജയ്‌യുടെ സിനിമാ ജീവിതത്തെ പരാമർശിച്ചുകൊണ്ടായിരുന്നു എക്‌സിലെ പ്രധാനമന്ത്രിയുടെ കുറിപ്പ്. സിനിമകളിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും മൂന്നുമണിക്കൂറിനുള്ളിൽ വിജയ് പരാജയപ്പെടുത്തുന്നത് ആരാധകർ വർഷങ്ങളായി കാണുന്നതാണെന്നും എന്നാൽ ഇപ്പോൾ സിനിമയിലെ വേഷങ്ങളേക്കാൾ വലിയൊരു ഉത്തരവാദിത്വമാണ് തമിഴ്നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നതെന്നും അൻവർ ഇബ്രാഹിം കുറിച്ചു.
സുഹൃത്തായ വിജയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ടി.വി.കെ.യുടെ രാഷ്ട്രീയ മുദ്രാവാക്യമായ 'ഒരു വിരൽ പുരക്ഷി' (ഒരു വിരൽ വിപ്ലവം) ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യയും തമിഴ്നാടും തമ്മിലുള്ള തലമുറകൾ കൈമാറിവന്ന ജനതകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ വരുംവർഷങ്ങളിൽ വിജയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും മലേഷ്യൻ പ്രധാനമന്ത്രി വ്യക്തമാക്കി.
അഴിമതി വിരുദ്ധ പോരാട്ടം, യുവാക്കളെ അണിനിരത്തൽ, രാഷ്ട്രീയ മാറ്റം എന്നീ വാഗ്ദാനങ്ങൾ ഉയർത്തിപ്പിടിച്ചാണ് ടി.വി.കെ. നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സൂപ്പർതാര പദവിയിൽനിന്ന് സജീവ രാഷ്ട്രീയത്തിലേക്കുള്ള വിജയ്‌യുടെ മാറ്റത്തിന് വലിയ പിന്തുണ ലഭിച്ചു. യുവാക്കളുടേയും കന്നി വോട്ടർമാരുടേയും ശക്തമായ പിന്തുണയാണ് ഈ വിജയത്തിൽ നിർണായകമായതെന്ന് വിലയിരുത്തപ്പെടുന്നു.
Content Highlights: Anwar Ibrahim acknowledges Vijay's transition from cinema to politics., Vijay's party, Tamilaga Vettri Kazhagam, won on an anti-corruption platform., Emphasis on strong cultural ties between Malaysia and Tamil Nadu., Vijay sworn in as CM following the 2026 assembly election success.
Published: 12 May 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented