ചെന്നൈ: ബി.ജെ.പി.യുടെ തമിഴ്നാട് സംസ്ഥാനപ്രസിഡന്റ്സ്ഥാനത്തേക്ക് നടൻ ശരത് കുമാറിന്റെ പേരും പരിഗണനയിൽ. നിലവിലെ പ്രസിഡന്റായ നൈനാർ നാഗേന്ദ്രന് കേന്ദ്രമന്ത്രിസഭയിൽ അംഗത്വംനൽകിയേക്കും.
2007-ലാണ് ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കച്ചി രൂപവത്കരിച്ചത്. 2011-ൽ അണ്ണാ ഡി.എം.കെ. മുന്നണിയിൽ മത്സരിച്ച് തെങ്കാശിയിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ തിരുച്ചെന്തൂരിൽനിന്ന് മത്സരിച്ചെങ്കിലും ഡി.എം.കെ.യിലെ അനിതാ രാധാകൃഷ്ണനോട് പരാജയപ്പെട്ടു. 2021-ൽ നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ നേതൃത്വത്തിലുള്ള മുന്നണിയിൽ അംഗമായി 33 സീറ്റിൽ മത്സരിച്ചെങ്കിലും ഒന്നിൽപ്പോലും വിജയിക്കാനായില്ല. ഒടുവിൽ 2024 മാർച്ചിൽ ബി.ജെ.പി.യിൽ ലയിച്ചു.
ബി.ജെ.പി.യിലെത്തിയെങ്കിലും പാർട്ടിയുടെ വക്താവായി ശരത് കുമാറിനെ എവിടെയും കാണാറില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ബി.ജെ.പി. ഒരു നേതൃത്വപ്രതിസന്ധിയിൽ അകപ്പെട്ടിരിക്കെ പാർട്ടിയെ ശക്തമായ നിലയിലെത്തിക്കുകയെന്ന ഉത്തരവാദിത്വം ശരത് കുമാറിനെ ഏൽപ്പിക്കണമെന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. മുതിർന്ന വനിതാനേതാവായ വാനതി ശ്രീനിവാസനും അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.
Content Highlights: Actor Sarathkumar is being actively considered for the Tamil Nadu BJP State President position. Current State President Nainar Nagendran may be inducted into the Union Cabinet. Sarathkumar formed AISMK in 2007 and merged his party with the BJP in March 2024. Discussions are underway within the BJP central leadership to hand over party responsibility to Sarathkumar amidst present leadership shifts. Senior leader Vanathi Srinivasan is also among the names being considered for the top state role.
Published: 16 Oct 2026, 07:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented