
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന്റെ വിജ്ഞാപനത്തിനെതിരായി പ്രതിഷേധത്തിനൊരുങ്ങിയ ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. പ്രതിഷേധപരിപാടി തുടങ്ങുംമുമ്പേതന്നെ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്ലാസിലേക്ക് നടന്നുപോയവരേയും കസ്റ്റഡിയിലെടുത്തെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സര്‍വകലാശാല ക്യാമ്പസിനകത്തുകയറിയാണ് പോലീസ് നടപടി.
വിദ്യാര്‍ഥികളെ തൂക്കിയെടുത്താണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. 50-ഓളം വിദ്യാര്‍ഥികളെ ക്യാമ്പസിനകത്ത് കയറി ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെ ക്യാമ്പസിന് പുറത്തുനിന്ന് എം.എസ്.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.
ഫ്രറ്റേണിറ്റി, എസ്.ഐ.ഒ, എ.ഐ.എസ്.എ തുടങ്ങി വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ട്. ക്യാമ്പസിനകത്ത് പ്രവേശനമില്ലാത്ത, 15-ഓളം പോലീസുകാര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ വലിച്ചിഴച്ചുകൊണ്ടുപോയെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Content Highlights: Anti CAA Protest: Malayali students taken to custody in Delhi University
Published: 12 Mar 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented