ന്യൂഡൽഹി: നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിനുപിന്നാലെ, കേരളത്തിൽ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. 

To advertise here,

സമൂഹത്തിലെ ചാതുർവർണ്യ വ്യവസ്ഥ, കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നവിധത്തിൽ ആഴത്തിലുള്ളതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയെപ്പോലെ ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തിക്കുനേരേയാണ് ഇത്തരം പരാമർശങ്ങൾ. അതു നടത്തിയത് തീരെ വിദ്യാഭ്യാസം കുറഞ്ഞയാളാകണമെന്നില്ല. ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് അതുസൂചിപ്പിക്കുന്നത്. നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിക്കുന്നത് ദളിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.