കറുപ്പിനെ എന്തുകൊണ്ട് യുവത്വവുമായി ബന്ധപ്പെടുത്തുന്നില്ല? വൈവിധ്യത്തെ ആഘോഷിക്കണം - ശാരദാ മുരളീധരൻ
നമ്മളെ നമ്മളാക്കുന്നത് വൈവിധ്യമാണെന്നും അതിനെ ആഘോഷിക്കുന്നതിനുപകരം ഇല്ലാതാക്കുന്നത് ഒട്ടും ശരിയല്ലെന്നും ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. കാലങ്ങളായി കറുപ്പ് നിറത്തെ നെഗറ്റീവായിട്ടുള്ള കാര്യങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. അതിനെ തകർക്കണം. കറുത്ത മനസ്സ്, കറുത്ത ഹൃദയം എന്ന് പറയുമ്പോൾ എന്തോ പ്രശ്നമുള്ളതായാണ് തോന്നുക. ഇതിനെയൊക്കെ പോസിറ്റീവായി എടുക്കേണ്ടതുണ്ട്. നിറം എന്നുപറയുന്നത് സ്വന്തം തൊലിയിൽ ഒതുങ്ങുന്നതല്ല. പല തലത്തിലും അത് ബാധിക്കുന്നുണ്ട്. നമ്മുടെ അനൗപചാരികമായ ഇടങ്ങളിലാണ് കൂടുതലും നിറത്തിന്റെ പേരിലുള്ള പരാമർശങ്ങൾ വരുന്നത്. സൗന്ദര്യബോധം എന്നത് നമ്മുടെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. നമ്മുടെ വ്യക്തിത്വം എന്നത് പ്രവർത്തനത്തേയും ബാധിക്കും. വ്യക്തിത്വംതന്നെ അധിക്ഷേപത്തിലേക്ക് പോകുമ്പോൾ നമ്മുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും അവർ പറഞ്ഞു.
'കറുത്തിരിക്കുന്ന മുടി യുവത്വത്തിന്റെ ലക്ഷണമാണെന്നത് കൂടി എന്റെ പോസ്റ്റിൽ പരാമർശിച്ചാല്ലോ എന്ന് വിചാരിച്ചതാണ്. പിന്നെ വേണ്ടെന്ന് വെച്ചതാണ്. കറുപ്പിനെ എന്തുകൊണ്ട് യുവത്വവുമായി ബന്ധപ്പെടുത്തുന്നില്ല? കറുപ്പിനെ ഒരു ഭംഗികുറവായി കാണുന്ന സമൂഹത്തിൽ അതിനെ കുറിച്ചാരെങ്കിലും പരാമർശിക്കുമ്പോൾ നമ്മളെന്തിനാണ് അതിശയിക്കുന്നത്? കറുപ്പിനകത്തെ ഭംഗി നമ്മൾ കണ്ടെത്തണം', ശാരദാ മുരളീധരൻ കൂട്ടിച്ചേർത്തു.
Inshort: Chief Secretary Sharada Muraleedharan speaks on the negativity associated with the color black and the importance of celebrating diversity. Let`s break the colorism bias!
Content Highlights: Celebrating Diversity: Chief Secretary`s views on Colorism
Published: 26 Mar 2025, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented