ന്യൂഡൽഹി: രാജ്യവ്യാപകമായി അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു. അമുൽ ഗോൾഡ് -67, അമുൽ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.
അമുൽ എന്ന ബ്രാൻഡിൽ പാലും പാലുത്‌പന്നങ്ങളും വിപണനംചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്.) മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യമറിയിച്ചത്. 2024 ജൂണിൽ, അമുൽ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ചിരുന്നു.
പ്രതിദിനം ശരാശരി 310 ലക്ഷം ലിറ്റര്‍ പാലാണ് അമുല്‍ വിറ്റഴിക്കുന്നത്. 500 ലക്ഷം ലിറ്ററാണ് ശേഷി. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് ജി.സി.എം.എം.എഫ്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കര്‍ഷകരാണ് അംഗങ്ങള്‍. 300 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിക്കുന്നത്.
Content Highlights: Amul Cuts Milk Prices For 1-Litre Packs Across India
Published: 24 Jan 2025, 10:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented