അലഹബാദ്: ഹിന്ദു വിവാഹങ്ങള്‍ കരാര്‍ പോലെ പരിഗണിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. കരാറില്‍നിന്ന് പിന്‍വാങ്ങുന്നതുപോലെ ബന്ധം വേര്‍പ്പെടുത്താന്‍ കഴിയില്ല. നിയന്ത്രിതമായ സാഹചര്യങ്ങളില്‍, ഇരുഭാഗവും ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിവാഹമോചനം നിയമപരമായി നടത്താന്‍ കഴിയുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
വിവാഹമോചനത്തിനെതിരെ ഒരു സ്ത്രീ സമര്‍പ്പിച്ച അപ്പീലിലായിരുന്നു ജസ്റ്റിസ് സൗമിത്ര ദയാല്‍ സിങ്, ദൊനാഡി രമേഷ് എന്നിവരുടെ നിരീക്ഷണം. അന്തിമ ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതുവരെ പരസ്പര സമ്മതം സാധുവാണെങ്കില്‍ മാത്രമേ കോടതികള്‍ക്ക് വിവാഹമോചനം അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവിന് മുമ്പ് ആരെങ്കിലും ഒരാള്‍ സമ്മതം പിന്‍വലിക്കുകയാണെങ്കില്‍, ആദ്യം നല്കിയ സമ്മതപ്രകാരമുള്ള വിവാഹമോചന നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
2011-ലെ ബുലന്ദ്ഷഹര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ് ചോദ്യംചെയ്തായിരുന്നു സ്ത്രീയുടെ ഹര്‍ജി. 2006-ല്‍ വിവാഹിതരായ ദമ്പതിമാരില്‍ ഭര്‍ത്താവിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു അഡീഷണല്‍ ജില്ലാ ജഡ്ജി വിവാഹമോചനം അനുവദിച്ചത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷത്തിന് ശേഷം സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയി. 2008-ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീ മോചനത്തിന് സമ്മതം നല്കി.
എന്നാല്‍, വിവാഹമോചന നടപടികള്‍ പുരോഗമിക്കവെ യുവതി സമ്മതം പിന്‍വലിച്ചു. ഇതിനിടെ ദമ്പതിമാര്‍ ഒന്നിച്ച് താമസിക്കാന്‍ ധാരണയായി. രണ്ട് കുട്ടികളുമുണ്ടായി. അതേസമയം, മുന്സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ കോടതി വിവാഹമോചന ഹര്‍ജി അനുവദിച്ചു. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്തത്.
Content Highlights: ‘Hindu marriage not a contract, divorce needs valid consent,’ rules Allahabad high court
Published: 14 Sept 2024, 09:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented