ന്യൂഡൽഹി: പഞ്ചാബിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവിന് നേരെ വെടിയുതിർത്ത് ശിരോമണി അകാലി ദൾ നേതാവ്. പഞ്ചാബിലെ ഫാസിൽകയിൽ നേതക്കൾ തമ്മിലുണ്ടായ തർക്കത്തിനിടയിലായിരുന്നു സംഭവം.
എഎപി പ്രാദേശിക നേതാവ് മൻദീപ് ബ്രാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജലാലാബാദിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി ലുധിയാന മെഡിക്കൽ സെൻ്ററിലേക്കും മാറ്റി. അകാലി ദൾ നേതാവ് വർദേവ് സിങ് മാൻ ആണ് വെടിയുതിർത്തതെന്ന് ജലാലാബാദ് എംഎൽഎ ജഗ്ദീപ് കംബോജ് ഗോൾഡി ആരോപിച്ചു.
ബ്ലോക്ക് ഡെവലപ്മെൻ്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ (ബിഡിപിഒ) ഓഫീസിന് പുറത്തായിരുന്നു സംഭവം. ഒരു സ്കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിന് പഞ്ചായത്ത് ഓഫിസിലെത്തിയ മുൻ എംപി സോറ സിങ് മാനിന്റെ മകൻ വർദേവിന്റെ ആവശ്യം ഉദ്യോഗസ്ഥൻ നിരസിച്ചു. തുടർന്ന് അകാലി നേതാക്കൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്തുണ്ടായിരുന്ന എഎപി നേതാവ് മൻദീപ് സിങ് ബ്രാറുമായി തർക്കം ഉടലെടുക്കകയും വർദേവ് വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് ആരോപണമെന്ന് ഫാസിൽക്ക സീനിയർ പോലീസ് ഓഫീസർ വരീന്ദർ സിങ് ബ്രാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Content Highlights: Punjab AAP Leader Shot by Akali Leader
Published: 06 Oct 2024, 12:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented