മുംബൈ: ഏക്നാഥ് ഷിന്ദേയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം അധികം വൈകാതെ നഷ്ടപ്പെടുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഷിന്ദേയ്ക്ക് പകരം കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ എന്‍.സി.പി നേതാവ് അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് എംപി അവകാശപ്പെട്ടു. 16 വിമത ശിവസേന എം.എല്‍.എമാര്‍ താമസിയാതെ അയോഗ്യരാക്കപ്പെടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
'ഇന്ന് ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ ഇത് പറയുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി മാറാന്‍ പോവുകയാണ്. ഏക്നാഥ് ഷിന്ദേയെ സ്ഥാനത്തുനിന്ന് മാറ്റും. ഷിന്ദേയും 16 എംഎല്‍എമാരും അയോഗ്യരാകാന്‍ പോവുകയാണ്.'- സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ശിവസേനയെ പിളര്‍ത്തിയാണ് ഏക്നാഥ് ഷിന്ദേ വിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.
ബിജെപി ശിവസേനയേയും എന്‍സിപിയേയും കോണ്‍ഗ്രസിനേയും തകര്‍ക്കുകയാണ്. എന്നാല്‍ അവര്‍ക്ക് ഇത് ഒരിക്കലും ഗുണംചെയ്യില്ല. മഹാരാഷ്ട്രയില്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒന്നിച്ച് പോരാടും. അഴിമതിക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞ എന്‍സിപി നേതാക്കളാണ് മഹാരാഷ്ട്ര രാജ്ഭവനില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതെന്നത് ഞെട്ടിക്കുന്നതാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
അതിനിടെ സഞ്ജയ് റാവത്തിന്റെ പരാമര്‍ശത്തെ തള്ളി ബിജെപി രംഗത്തെത്തി. 2024 വരെ ഏക്നാഥ് ഷിന്ദേ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നുമെന്ന് ബിജെപി നേതാവ് നാരായണന് റാണെ പറഞ്ഞു.
Content Highlights: Ajit Pawar will replace Shinde, 16 MLAs of CM to be disqualified soon: Sanjay Raut
Published: 03 Jul 2023, 06:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented