അഹമ്മദാബാദ്: എയർ ഇന്ത്യ 171 വിമാന ദുരന്തത്തിൽ സമഗ്രമായ അന്വേഷണവും സുതാര്യതയും ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കാർത്തി പി. ചിദംബരം. അപകടത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിന് അദ്ദേഹം കത്തയച്ചു.
സംഭവത്തിൽ വ്യക്തതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ടാണ് കാർത്തി പി. ചിദംബരം കത്തയച്ചിരിക്കുന്നത്. ഇത്രയധികം മനുഷ്യജീവനുകൾ നഷ്ടപ്പെട്ട ഒരു ദുരന്തത്തിൽ സുതാര്യത പാലിക്കുക അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ഗൗരവവും നഷ്ടത്തിന്റെ വ്യാപ്തിയും കണക്കിലെടുത്ത് മന്ത്രാലയവും ബന്ധപ്പെട്ട അധികാരികളും ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയും ആവശ്യമെങ്കിൽ കൂടുതൽ അന്വേഷണം നടത്തി വ്യക്തമായ പ്രതികരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർ അന്വേഷണത്തിനോ മറ്റ് അവലേകനങ്ങൾക്കോ ഉത്തരവിട്ടിട്ടുണ്ടോയെന്നും വിദഗ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം മേഘാനി നഗറിലെ ജനവാസമേഖലയിൽ തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് എന്ന ഒരു യാത്രക്കാരൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മേഘാനി നഗർ മേഖലയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചിറങ്ങിയതിനെ തുടർന്ന് 38 പേരും മരിച്ചു.
Content Highlights: Congress MP Karti Chidambaram writes to Civil Aviation Minister seeking accountability & transparency for the Air India 171 crash, where 260 lives were lost.
Published: 06 Jan 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented