ചെന്നൈ: 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ പാർട്ടിയിൽ ഐക്യമുണ്ടാകണമെന്ന് മുതിർന്ന എഐഎഡിഎംകെ നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യൻ. പാർട്ടി ഭിന്നിച്ചു നിന്നാൽ എഐഎഡിഎംകെയ്ക്ക് തനിച്ച് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാതെ എഐഎഡിഎംകെയ്ക്ക് വീണ്ടും അധികാരത്തിൽ വരാൻ കഴിയില്ല. തങ്ങളുടെ ഉപദേശം സ്വീകരിക്കാനുള്ള പക്വതയോ മാനസികാവസ്ഥയോ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയ്ക്ക് ഉണ്ടായിരുന്നില്ല. വേലുമണി, തങ്കമണി, സിവി ഷൺമുഖം, അൻപഴകൻ, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ, ഒ. പനീർശെൽവം എന്നിവരെയും 10 ദിവസത്തിനകം പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം വിടുകയാണെന്ന് ഒ. പനീർസെൽവവും ദിനകരനും ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷമാണ് സെങ്കോട്ടയ്യന്റെ പരാമർശങ്ങൾ. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചേരിതിരിവുകൾക്ക് സൂചന നൽകുന്നതാണ് നിലവിലെ സ്ഥിതിഗതികൾ.
Content Highlights: Senior AIADMK leader KA Sengottaiyan calls for party unity
Published: 05 Sept 2025, 01:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented