അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. പരിക്കേറ്റ 25 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. വിമാനം തകർന്നുവീണത് ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ മെസ്സ് കെട്ടിടത്തിന് മുകളിലാണ്.  പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടാമെന്ന് എൻഐ റിപ്പോർട്ട് ചെയ്തു.

To advertise here,

അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ എഐ171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേരും ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.