ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുകയും നാലുകൊല്ലം മുൻപ് ജയിൽമോചിതനാവുകയും ചെയ്ത എ.ജി. പേരറിവാളൻ (54) അഭിഭാഷകനായി എൻറോൾ ചെയ്തു.
മുപ്പതുകൊല്ലത്തിലധികം ജയിലിൽ കഴിഞ്ഞ പേരറിവാളൻ 2022 മേയ് 18-നാണ് മോചിതനായത്. തുടർന്ന് കർണാടകയിലെ സ്വകാര്യ നിയമ കോളേജിൽ ചേരുകയും പഠനം പൂർത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും ബാർ കൗൺസിൽ സംഘടിപ്പിച്ച എൻറോൾമെന്റ് പരിപാടിയിലാണ് അദ്ദേഹം എൻറോൾ ചെയ്തത്.
1991-ൽ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളൻ അറസ്റ്റിലാകുന്നത്. സ്‌ഫോടകവസ്തുവിന് വേണ്ടി 9 വോൾട്ടിന്റെ ബാറ്ററി നൽകിയെന്നായിരുന്നു അദ്ദേഹത്തിന് മേൽ ചുമത്തിയിരുന്ന കുറ്റം.
Content Highlights: A.G. Perarivalan officially enrolled as an advocate in 2026., Completed law studies at a private college in Karnataka after release., Enrolled at a ceremony by the Bar Council of Tamil Nadu and Puducherry., Spent over 30 years in prison before his release in May 2022.
Published: 28 Apr 2026, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented