
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ നല്‍കി സഹായിച്ച ഇന്ത്യയോട് നന്ദി പറഞ്ഞ് അഫ്ഗാനിസ്താന്‍. ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്രപ്രതിനിധി താഹിര്‍ ക്വാഡിറിയാണ് സഹായം നല്‍കിയ ഇന്ത്യയ്ക്ക് നന്ദിപറയുന്നുവെന്ന് കുറിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
ഒരു ലക്ഷം പാരസെറ്റമോള്‍, അഞ്ച് ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയച്ചത്. മരുന്നുകള്‍ നല്‍കുമെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടാനായി ഗോതമ്പും ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
906 കോവിഡ് കേസുകളാണ് അഫ്ഗാനിസ്ഥാനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 30 പേര്‍ മരിച്ചു.
Content Highlights: Afghanistan thanks India for sending critical drugs in fight against coronavirus Coronavirus: No Fri
Published: 18 Apr 2020, 10:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented