
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.
നേരത്തേ സെപ്റ്റംബര്‍ 30-ന് എംബസി താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. എന്നാല്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അത്തരം നീക്കങ്ങള്‍ ഉണ്ടാവാത്തതിനെത്തുടര്‍ന്ന് ഇപ്പോള്‍ സ്ഥിരമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.
ഇതോടെ എല്ലാ അഫ്ഗാന്‍ നയതന്ത്രജ്ഞരും ഇന്ത്യ വിട്ടു. കഴിഞ്ഞ 22 വര്‍ഷമായി അഫ്ഗാന്‍ എംബസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2021-ല്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം ഡല്‍ഹിയിലെ എംബസിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും നയ-താത്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും അടച്ചുപൂട്ടലിന് കാരണമായെന്നാണ് സൂചന.
Content Highlights: afghanistan embassy shuts down in delhi
Published: 24 Nov 2023, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented