ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി അടൂർ പ്രകാശ്. മുഖ്യമന്ത്രി വി.ഡി സതീശനെതിരായ പരാതിക്കത്ത് കൈമാറി. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നാണ് പരാതിയിലെ പ്രധാന വിഷയം. യു.ഡി.എഫിൽ വേണ്ടത്ര ചർച്ചകൾ നടത്താതെ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നാണ് അടൂർ പ്രകാശിന്റെ പരാതി. ഭരണ പരിഷ്‌കാര കമ്മിഷൻ കേന്ദ്രത്തിൽ സംസ്ഥാന പ്രതിനിധിയെ നിയമിച്ചതടക്കമുള്ള വിവരങ്ങൾ യു.ഡി.എഫ് കൺവീനർ എന്ന നിലയിൽ താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ന്യൂഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയെ കണ്ട അടൂർ പ്രകാശ് പരാതി രേഖാമൂലം കത്തായി നൽകുകയായിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കാണുമെന്ന് അദ്ദേഹം മറുപടി നൽകി. അടൂർ പ്രകാശിന്റെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Adoor Prakash meets Congress chief Mallikarjun Kharge, submits complaint against CM for unilateral decisions without adequate UDF discussions.
Published: 05 Oct 2026, 06:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented