വോട്ടുകള്‍ മോഷ്ടിക്കപ്പെടുകയും എം.എല്‍.എമാരെയും എം.പിമാരെയും അടര്‍ത്തിയെടുക്കുകയും പാര്‍ട്ടികള്‍ പിളര്‍ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്ത് തരം അസ്തിത്വമാണ് നിങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ദീപ്‌കെ

ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറിയും ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് സിജെപി സ്ഥാപകനും ദേശീയ കൺവീനറുമായ അഭിജീത് ദിപ്‌കെ. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതിപക്ഷ പാർട്ടികളോടുള്ള ദീപ്‌കെയുടെ ആഹ്വാനം. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേട് നടക്കുന്നു എന്ന് ആരോപിക്കുമ്പോഴും അതിൽ തുടർച്ചയായി പങ്കെടുക്കുന്നത് അത്തരം തിരഞ്ഞെടുപ്പുകൾക്ക് നിയമസാധുത നൽകാനും അവ നിഷ്പക്ഷമാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുമേ സഹായിക്കുകയുള്ളൂവെന്ന് ദീപ്‌കെ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയെ ക്രിക്കറ്റിലെ ഒത്തുകളിയോടാണ് ദീപ്‌കെ ഉപമിച്ചത്. പ്രതിപക്ഷ പാർട്ടികൾക്ക് മത്സരം തുടരാനും അവിടെ യഥാർത്ഥ പോരാട്ടം നടക്കുന്നുണ്ടെന്ന് വോട്ടർമാരെ വിശ്വസിപ്പിക്കാനും പാകത്തിലുള്ള ചില്ലറ നേട്ടങ്ങൾ പ്രതിപക്ഷത്തിന് കൊടുത്തേക്കാം. ആ വിജയങ്ങൾ നൽകുന്നത് മത്സരം യഥാർത്ഥമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനുള്ള തന്ത്രമാണ്. വോട്ടുകൾ മോഷ്ടിക്കപ്പെടുകയും ജനപ്രതിനിധികളെ കുതിരക്കച്ചവടം നടത്തുകയും ചെയ്യുമ്പോൾ രാഷ്ട്രീയ നിലനിൽപ്പിന് ശ്രമിക്കാതെ ജനാധിപത്യ മൂല്യങ്ങൾക്ക് മുൻഗണന നൽകി മത്സരരംഗത്ത് നിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
'ഒരുപക്ഷേ മത്സരിക്കുന്നത് നിർത്തിയാൽ തങ്ങളുടെ അസ്തിത്വം തന്നെ ഇല്ലാതാകുമെന്ന് ഭയന്നായിരിക്കാം നിങ്ങൾ തുടർന്നും മത്സരിക്കുന്നത്. എന്നാൽ വോട്ടുകൾ മോഷ്ടിക്കപ്പെടുകയും എം.എൽ.എമാരെയും എം.പിമാരെയും അടർത്തിയെടുക്കുകയും പാർട്ടികൾ പിളർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്ത് തരം അസ്തിത്വമാണ് നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് ദീപ്‌കെ ചോദിച്ചു. ഏത് സംസ്ഥാനത്താണ് അല്ലെങ്കിൽ ഏത് പാർട്ടിക്കാണ് തിരിച്ചടിയുണ്ടാകുന്നത് എന്നതിനനുസരിച്ച് മാത്രം തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ഉന്നയിക്കുന്ന രീതി പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണം. 'കളി അട്ടിമറിക്കപ്പെട്ടതാണെന്ന് ആവർത്തിച്ചു പറയുന്നതിനൊപ്പം തന്നെ അതിൽ പങ്കെടുത്തുകൊണ്ടിരിക്കാൻ നിങ്ങൾക്ക് കഴിയില്ല. അട്ടിമറിക്കപ്പെട്ട ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് നിയമസാധുത നൽകുന്നത് നിങ്ങളുടെ പങ്കാളിത്തം മാത്രമാണ്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുൻപ് രാജ്യത്തെക്കുറിച്ചും അവിടുത്തെ ജനാധിപത്യത്തെക്കുറിച്ചും ചിന്തിക്കുക. ഉറച്ച നിലപാട് സ്വീകരിക്കുകയും അട്ടിമറിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുക' ദിപ്‌കെ കൂട്ടിച്ചേർത്തു.
തങ്ങൾക്ക് താല്പര്യമുള്ള സംസ്ഥാനങ്ങളിൽ മാത്രം തിരഞ്ഞെടുപ്പ് തിരിമറിയെക്കുറിച്ച് സംസാരിക്കുകയും മറ്റു സ്ഥലങ്ങളിൽ മൗനം പാലിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം വിമർശിച്ചു. ഏത് സംസ്ഥാനത്തായാലും ഏത് പാർട്ടിക്ക് തിരിച്ചടിയായാലും തിരഞ്ഞെടുപ്പ് തിരിമറി ഒരുപോലെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് ദിപ്‌കെ കൂട്ടിച്ചേർത്തു.
Content Highlights: CJP convenor Abhijeet Dipke called out opposition parties for participating in allegedly rigged elections., Participation in manipulated elections lends false legitimacy to the electoral process., Dipke compared rigged elections to fixed cricket matches designed to fool voters., Opposition parties must prioritize democratic values over political survival.
Published: 25 Sept 2026, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented