ഐസ്വാൾ: തങ്ങളുടെ ക്യാമ്പുകൾ വിഘടനവാദികൾ പിടിച്ചെടുത്തതിന് പിന്നാലെ മിസോറമിലേക്ക് കടന്ന് മ്യാന്മാറിലെ സെെനികർ. അസം റെെഫിൾസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 150-ലധികം സെെനികർ മിസോറമിലെ ലോങ്‌ട്ലായ് ജില്ലയിലേക്ക് കടന്നതായാണ് അദ്ദേഹം പറയുന്നത്.
മ്യാന്മറിലെ സെെനികർ ആയുധങ്ങളുമായി രക്ഷപ്പെട്ട് അസം റെെഫിൾസിനെ സമീപിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. അരാക്കൻ വിഘടനവാദ സംഘങ്ങൾ ക്യാമ്പുകൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇവർ അഭയം തേടിയത്. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മ്യാന്മർ സെെനികരും അരാക്കൻ വിഘടനവാദികളുമായി വെടിവയ്പ്പുണ്ടായിരുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
രാജ്യത്തെത്തിയ സൈനികരിൽ പലർക്കും ഗുരുതരമായ പരിക്കുകളുണ്ടായിരുന്നു. നിലവിൽ അവർ അസം റൈഫിൾസിന്റെ സുരക്ഷിതത്വത്തിലാണ്. അടുത്ത് തന്നെ അവരെ മ്യാന്മാറിലേക്കയക്കും. മ്യാന്മാർ സർക്കാറുമായും കേന്ദ്ര വിദേശകാര്യമന്ത്രാലയവുമായി ചർച്ചകൾ പുരാഗമിക്കുകയാണ്, അസം റെെഫിൾസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Content Highlights: A total of 151 Myanmarese soldiers flee to Mizoram
Published: 31 Dec 2023, 10:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented