കൊഹിമ: നാഗാലാൻഡിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. സുഖോയിക്ക് സമീപത്തു നടന്ന സ്ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണങ്ങൾ വർധിച്ചുവരുന്നു. കഴിഞ്ഞയാഴ്ചയും അസം റൈഫിൾസ് കോൺവോയ്ക്കുനേരെ സമാനമായ രീതിയിൽ ആക്രമണം നടന്നിരുന്നു. അന്ന് മൂന്ന് സൈനികരാണ് വീരമൃത്യു വരിച്ചത്.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Content Highlights: One soldier martyred in a targeted IED attack on an Assam Rifles convoy near Sukhoi, Nagaland., Three soldiers injured, with one in critical condition receiving medical care.
Published: 13 Jul 2026, 09:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented