
ലഖ്‌നൗ: 37 വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കൊണ്ട് യോഗി ആദിത്യനാഥും ബിജെപിയും കഴിഞ്ഞ ദിവസം രണ്ടാമൂഴത്തിലേക്ക് പ്രവേശിച്ചു. യോഗിക്കൊപ്പം രണ്ട് ഉപമുഖ്യമന്ത്രിമാരുള്‍പ്പടെ 52 മന്ത്രിമാരാണ് ലഖ്‌നൗവിലെ എ.ബി.വാജ്‌പേയി സ്റ്റേഡിയത്തില്‍ വന്‍ജനാവലിയെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
പരമ്പരാഗതമായി ബ്രാഹ്‌മണരും ഠാക്കൂറുകളുമാണ് ബിജെപിയുടെ പ്രധാന വോട്ട് ബാങ്ക്. 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായി പലരും വിലയിരുത്തിയ നിര്‍ണായക സംസ്ഥാനത്ത്
മന്ത്രിസഭാ രൂവത്കരണത്തില്‍ ഭൂമിഹാറുകള്‍ക്കും ജാട്ടുകള്‍ക്കും പുറമെ ദളിതരേയും കൂടുതല്‍ അടുപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ ബിജെപി നടത്തിയിട്ടുണ്ട്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കഴിഞ്ഞ ദിവസം അധികാരമേറ്റ മന്ത്രിമാരില്‍ 18 പേര്‍ക്ക് കാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്. 14 പേരെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 20 പേരെ സഹമന്ത്രിമാരുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്.
പിന്നാക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്ലിം, സിഖ് വിഭാഗങ്ങളെ ഇത്തവണ ബിജെപി ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
മന്ത്രിസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെ 21 പേര്‍ മേല്‍ജാതിക്കാരാണ്. ഒബിസി വിഭാഗങ്ങളില്‍ നിന്ന് 20 പേര്‍ക്കും ദളിത് വിഭാഗങ്ങളില്‍ നിന്ന് ഒമ്പത് പേര്‍ക്കും മന്ത്രിസ്ഥാനം കിട്ടി. സിഖ്, മുസ്ലിം വിഭാഗത്തിലുള്ള ഓരോരുത്തരേയും മന്ത്രിമാരായി നിയോഗിച്ചിട്ടുണ്ട്. പ്രാതിനിധ്യത്തില്‍ യാദവര്‍ക്ക് പ്രധാന്യം നല്‍കിയിട്ടുണ്ട്.
ഒമ്പത് ദളിത് മന്ത്രിമാരില്‍ ഒരാള്‍ക്ക് മാത്രമാണ് കാബിനറ്റ് പദവി. ജാതവ വിഭാഗത്തില്‍ നിന്നുള്ള ബേബി റാണി മൗര്യക്കാണ് കാബിനറ്റ് റാങ്കുള്ളത്.
ഡാനിഷ് ആസാദ് അന്‍സാരി ആണ് മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രതിനിധി. ഒന്നാം യോഗി സര്‍ക്കാരില്‍ ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയായി സേവനമനുഷ്ഠിച്ച മൊഹ്സിന്‍ റാസയെ മാറ്റിയാണ് അന്‍സാരിയെ ഇത്തവണ മന്ത്രിയാക്കിയത്. 32-കാരനായ അന്‍സാരി ലഖ്‌നൗ സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കെ എബിവിപിയിലൂടെയാണ് ബിജെപിയിലെത്തിയത്.
മന്ത്രിസഭയിലെ ജാതിസമവാക്യത്തിലൂടെ യുപിയില്‍ 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത്യന്തം നിര്‍ണായകമായ വോട്ട് ബാങ്ക് രാഷ്ട്രീയം രൂപപ്പെടുത്താനും ബിജെപി ശ്രമിച്ചിട്ടുണ്ട്. ഒബിസി, ദളിത് പ്രാതിനിധ്യം വര്‍ധിപ്പിച്ചതിലൂടെ ഈ സന്ദേശം വ്യക്തമാണ്. ഒരു വശത്ത് ഒബിസി-ദളിത് ജാതവ വോട്ട് ബാങ്ക് അടുപ്പിക്കാന്‍ ശ്രമം നടത്തുമ്പോള്‍ മറുവശത്ത് ജാട്ട് വോട്ടുകള്‍ ഏകീകരിക്കുന്നതിന് സമുദായ നേതാക്കള്‍ക്ക് പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതിലും ബിജെപി ശ്രമം നടത്തിയിട്ടുണ്ട്.
Content Highlights: 9 Dalits, 20 OBCs: UP Cabinet caste matrix shows BJP’s eyes set on 2024
Published: 26 Mar 2022, 09:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented