പാറ്റ്‌ന: ബിഹാറില്‍ കോവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക്. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ഈ സമയത്ത് സംസ്ഥാനത്ത് അനുവദിക്കുകയുള്ളൂ. തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല സമിതിയോഗത്തിലാണ് തീരുമാനം.
75 ബിജെപി നേതാക്കള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. സമൂഹവ്യാപന സാധ്യത കൂടി കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നേതാക്കളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു. ഇവിടെ വെച്ചാകാം രോഗവ്യാപനമുണ്ടായതെന്ന സംശയമുണ്ട്. പട്‌നയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ജീവനക്കാരും നേതാക്കളും അടക്കം 100 ബിജെപിക്കാരുടെ സാംപിളുകളാണ് ടെസ്റ്റിനായി ശേഖരിച്ചത്. ഇതില്‍ 75 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബീഹാര്‍ ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍ എംഎല്‍സി രാധാമോഹന്‍ ശര്‍മ്മ തുടങ്ങിയവരും കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു
മന്ത്രി ശൈലേഷ് കുമാറിന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്കാണ് ബിഹാറില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇതുവരെ 17,421 പേര്‍ക്കാണ് ബീഹാറില്‍ കോവിഡ് സ്ഥിരീകരിച്ചത്. 134 പേരാണ് കോവിഡ് ബാധിതരായി സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്.
content highlights: 75 BJP leaders found Covid positive, total lockdown in the state from July 16-31
Published: 14 Jul 2020, 03:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented