ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗം മൂലം രാജ്യത്ത് വിവിധ പ്രദേശങ്ങളിലായി 54 പേർ മരിച്ചതായി റിപ്പോർട്ട്. മധ്യ, കിഴക്കൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കണക്കിലെടുത്താണ് ഇത്രയധികം മരണങ്ങൾ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശ്, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിൽ പൊടിക്കാറ്റുണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ബിഹാറിൽ 32 പേർ ഉഷ്ണതരംഗത്തിൽ മരിച്ചുവെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഡിഷയിൽ 12 പേർ മരിച്ചതായാണ് കണക്ക്. ഝാര്‍ഖണ്ഡിൽ നാലും രാജസ്ഥാനിലും അഞ്ചും പേർക്ക് ജീവൻ നഷ്ടമായി. ഉത്തർ പ്രദേശിൽ ഒരാൾ സൂര്യാഘാതമേറ്റ് മരിച്ചതായുമാണ് നിലവിൽ പുറത്തുവരുന്ന കണക്കുകൾ.
പഞ്ചാബ്, ഹരിയാണ, ചണ്ഡീഗഡ്, ഡൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ബിഹാർ, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിൽ മേയ് 31-നും ജൂൺ ഒന്നിനും കടുത്ത ഉഷ്ണതരംഗമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് നേകത്തെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ഒന്നിന് ശേഷം ചൂട് കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിലവിലെ പ്രതിസന്ധിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കടുത്ത ചൂടിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു. ഉഷ്ണതരംഗം മൂലം നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
Content Highlights: 54 dead as heatwave bakes parts of India
Published: 31 May 2024, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented