ഹൈദരാബാദ്: സുഹൃത്തുക്കളുമൊത്തുള്ള ബാഡ്മിന്റണ്‍ കളിക്കിടെ 25 വയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ഗുണ്ട്‌ല രാകേഷാണ് മരിച്ചത്. ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഖമ്മം ജില്ലയിലെ തല്ലഡയില്‍ നിന്നുള്ള മുന്‍ ഡെപ്യൂട്ടി സര്‍പഞ്ച് ഗുണ്ട്‌ല വെങ്കടേശ്വര്‍ലുവിന്റെ മകനാണ്.
ഹൈദരാബാദിലെ നാഗോള്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. രാകേഷ് കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച മത്സരത്തിനിടെ ഷട്ടില്‍ കോക്ക് എടുക്കാന്‍ കുനിഞ്ഞ് നിമിഷങ്ങള്‍ക്കകം രാകേഷ് കോര്‍ട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹതാരങ്ങള്‍ ഉടന്‍ തന്നെ ഓടിയെത്തുന്നതും കൂട്ടത്തില്‍ ഒരാള്‍ സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഉടന്‍ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണം. ആരോഗ്യവാനായ ചെറുപ്പക്കാരന്റെ പെട്ടെന്നുള്ള മരണം ഗെയിമുകളോ ജിം വര്‍ക്കൗട്ടോ പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടെ യുവാക്കളില്‍ സംഭവിക്കുന്ന ഹൃദയസ്തംഭനത്തെക്കുറിച്ചുള്ള ആശങ്കങ്ങള്‍ വർധിപ്പിക്കുകയാണ്.
Content Highlights: Tragedy strikes as a young man collapses and dies during a badminton game in Hyderabad
Published: 28 Jul 2025, 03:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented