അഹമ്മദാബാദ്: തന്നെ തന്നെ വിവാഹം കഴിക്കാനൊരുങ്ങുകയാണ് ഗുജറാത്തിലെ 24-കാരിയായ ക്ഷമാ ബിന്ദു. ജൂണ്‍ 11നാണ് ഗുജറാത്തിലെ ആദ്യ സോളോഗമി. തനിക്ക് വിവാഹിതയാകാന്‍ താത്പര്യമില്ലെന്നും എന്നാല്‍ വധുവാകാനുള്ള ആഗ്രഹംകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും യുവതി പറയുന്നു. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹത്തിന് വീട്ടുകാരുടെ അനുഹ്രഹവും ആശിര്‍വാദവുമുണ്ടെന്നും അവര്‍ പറയുന്നു.
'ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ മുന്‍പ് നടന്നിട്ടുണ്ടോയെന്ന് താന്‍ അന്വേഷിച്ചുവെന്നും എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആത്മസ്‌നേഹത്തിന്റെ ഗുജറാത്തിലേയും രാജ്യത്തേയും ആദ്യ മാതൃക സൃഷ്ടിക്കാന്‍ പോകുകയാണെന്നും അവര്‍ പറഞ്ഞു. വിവാഹം കഴിക്കുന്നുവെങ്കില്‍ അത് ഏറ്റവും അധികം സ്‌നേഹിക്കുന്ന ഒരാളെയാകണം എന്നാണ് വിശ്വസിക്കുന്നത്. ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത് എന്നെ തന്നെയാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തത്'ക്ഷമ കൂട്ടിച്ചേര്‍ത്തു.
വിവാഹം എവിടെ വെച്ച് നടത്തണമെന്നും മധുവിധു എവിടേക്കാണ് പോകേണ്ടതെന്നും വരെ തീരുമാനിച്ചിരിക്കുകയാണ് യുവതി. ഗോത്രയിലെ ഒരു ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്താന്‍ ആഗ്രഹിക്കുന്നത്. ഇതിനായി അപേക്ഷ നല്‍കിക്കഴിഞ്ഞു. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 11ന് വിവാഹം കഴിഞ്ഞാല്‍ അധികം വൈകാതെ ഗോവയിലേക്ക് മധുവിധു യാത്ര പോകുമെന്നും ക്ഷമ പറഞ്ഞു.
Content Highlights: sologamy, marriage, kshama bindu
Published: 02 Jun 2022, 02:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented