റായ്പുര്‍: ഛത്തീസ്ഗഢില്‍ രണ്ടിടത്തുണ്ടായ ഏറ്റുമുട്ടലുകളില്‍ 22 മാവോവാദികളെ സുരക്ഷാസേന വധിച്ചു. ഒരു സുരക്ഷാ സൈനികന് ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ബസ്തര്‍ ഡിവിഷന്റെ ഭാഗമായ ബിജാപുര്‍, കങ്കര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. വീരമൃത്യുവരിച്ച ജവാനെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് 18 മാവോവാദികളുടെ മൃതദേഹങ്ങളും ആയുധങ്ങളും സ്ഫോടക വസ്തുക്കളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ അംഗമായ സുരക്ഷാ സൈനികനാണ് വീരമൃത്യു വരിച്ചത്. ബിജാപുര്‍ - ദന്തേവാഡ ജില്ലകളുടെ അതിര്‍ത്തിയിലുള്ള വനപ്രദേശത്ത് വ്യാഴാഴ്ച ഉച്ചയ്ക്കും ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ബസ്തര്‍ പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷാ സേനകളുടെ സംയുക്ത സംഘം മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെ രാവിലെ ഏഴിനാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. മാവോവാദി നേതാക്കള്‍ പ്രദേശത്ത് ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചില്‍.
Content Highlights: 22 maoists killed in seperate encounters in chattisgarh
Published: 20 Mar 2025, 02:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented