
കാന്‍പുര്‍: വാരാണസിയില്‍ നിന്ന് ഗുജറാത്തിലെ സബര്‍മതിയിലേക്ക് പോയ സബര്‍മതി എക്സ്പ്രസിന്റെ (19168) 22 കോച്ചുകള്‍ പാളംതെറ്റി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടമുണ്ടായത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
റെയില്‍പാളത്തിലുണ്ടായിരുന്ന പാറക്കല്ലില്‍ എന്ജിന് തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം.
കാന്‍പുര്‍ സ്റ്റേഷന് വിട്ടശേഷം ഭിംസെനിലെത്തിയപ്പോഴായിരുന്നു സംഭവം. അപകടം നടന്ന ഉടന്‍ പോലീസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി യാത്രക്കാരെ ട്രെയിനില്‍നിന്ന് സുരക്ഷിതമായി പുറത്തിറക്കി. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
യാത്രക്കാരെ കാന്പുരിലെത്തിക്കാന് റെയില്‍വേ ബസ്സുകള്‍ സജ്ജമാക്കി.
ഇടിച്ചതിന്റെ അടയാളങ്ങള്‍ എന്‍ജിനില്‍ ഉണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. തെളിവുകള്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്റലിജന്‍സ് ബ്യൂറോയും യു.പി. പോലീസും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: 22 coaches of Sabarmati Express derailed at Kanpur, UP after engine hits boulder placed on track
Published: 17 Aug 2024, 09:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented