ഐസോൾ: റെമാൽ ചുഴലിക്കാറ്റിന് പിന്നാലെയുണ്ടായ പ്രകൃതിക്ഷോഭത്തിൽ മിസോറാമിൽ ക​നത്തനാശനഷ്ടം. വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. ഐസ്വാള്‍ ജില്ലയിലെ കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിലാണ് 11 പേർക്ക് ജീവൻ നഷ്ടമായത്.

To advertise here,

15 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്ന് മിസോറാം മുഖ്യമന്ത്രി ലാൽദുഹോമ അറിയിച്ചു. കരിങ്കൽ ക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച 11പേരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. ഇനിയും നിരവധിപേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു. 

മറ്റു രണ്ടിടങ്ങളിലായി ഉണ്ടായ മണ്ണിടിച്ചിലിലാണ് നാല് പേര്‍ മരിച്ചത്‌. മിസോറാമിന് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും കൊടുങ്കാറ്റ് നാശം വിതച്ചു. റോഡ് ഇടിഞ്ഞതിനാൽ അസമിലെ ഹഫ്ലോങിനും സിൽച്ചറിനും ഇടയിലുള്ള ​ഗതാ​ഗതം പൂർണമായി തടസ്സപ്പെട്ടു.