ന്യൂഡൽഹി: ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി നടത്തുന്ന പൊതുയോഗ്യത പരീക്ഷയ്ക്കായി (സി.ഇ.ടി) രാജ്യത്തെ 700 ജില്ലകളിലായി 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. 12 ഭാഷകളിൽ പരീക്ഷ നടക്കുമെന്നും ഭാവിയിൽ കൂടുതൽ ഭാഷകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും ഒരു പരീക്ഷ കേന്ദ്രം സ്ഥാപിക്കും. ഇന്ത്യയിൽ 700 ജില്ലകളുണ്ട്. അതുകൊണ്ട് 1,000 പരീക്ഷ കേന്ദ്രങ്ങളുണ്ടാകുമെന്നും സീ ന്യൂസിനോട് ജിതേന്ദ്ര സിങ് വ്യക്തമാക്കി.
കേന്ദ്രസർക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികളിലേയും നിയമനങ്ങൾക്കാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി ഓൺലൈനായി പൊതുയോഗ്യത പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ് 19ന് ചേർന്ന കേന്ദ്രമന്ത്രി സഭ യോഗമാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിക്കാൻ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെയാണിപ്പോൾ 1,000 പരീക്ഷ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചത്.
ഡൽഹി ആസ്ഥാനമായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്ന് ജിതേന്ദ്ര സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. സമീപഭാവിയിൽ രാജ്യത്തെ സ്വകാര്യ മേഖലകൾകൂടി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഭാഗമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. റെയിൽവേ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഐ.ബി.പിഎസ് എന്നിവയുടെ പ്രതിനിധികൾ ദേശീയ റിക്രൂട്ട്മെന്റ് ഏജിൻസിയിലുണ്ടാകും. പ്രത്യേക സ്പെഷ്യലിസ്റ്റ് ബോഡിയായിരിക്കും ഇതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ 20 ഓളം റിക്രൂട്ട്മെന്റ ഏജൻസികളാണ് കേന്ദ്രസർക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും നിയമനം നടത്തിയിരുന്നത്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം നിലവിൽ വന്നത്. വിവിധ സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ റിക്രൂട്ട്മെന്റ് ഏജൻസി രൂപീകരിച്ചത്. മൂന്ന് വർഷമാണ് പൊതുയോഗ്യത പരീക്ഷ റാങ്ക്ലിസ്റ്റിന്റെ കാലാവധി.
content highlights:1000 centres will be set up for Common Eligibility Test -Union Minister Jitendra Singh
Published: 24 Aug 2020, 07:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented