ഗ്രേറ്റര്‍ നോയിഡ: രണ്ടു മാസം മുമ്പ് മരിച്ച അമ്മയുടെ അക്കൗണ്ടിലേക്ക് എത്തിയ 37 അക്ക തുക കണ്ട് ഞെട്ടി മകന്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഗായത്രി ദേവി രണ്ടു മാസം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ അവരുടെ അക്കൗണ്ട് 19 വയസുകാരനായ മകന് ദീപു ഉപയോഗിക്കുന്നുണ്ടായിരുന്നു. അക്കൗണ്ടിലേക്കെത്തിയ തുക കണ്ട് ദീപു ഞെട്ടി.
കൃത്യമായി പറഞ്ഞാല്‍ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ഞായറാഴ്ച ഗായത്രി ദേവിയുടെ അക്കൗണ്ടിലെത്തിയത്. തുക കണ്ട് ഞെട്ടിപ്പോയ ദീപു ബാങ്കിലെത്തി ഇക്കാര്യം അറിയിച്ചു. അസാധാരണമായ തുക അക്കൗണ്ടിലെത്തിയ കാര്യം ബാങ്ക് സ്ഥിരീകരിച്ചു. പിന്നാലെ ഉടന്‍ തന്നെ അക്കൗണ്ട് മരവിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്ക് അധികൃതര്‍ ഇക്കാര്യം കൂടുതല്‍ അന്വേഷണത്തിനായി ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഒരാളുടെ അക്കൗണ്ടിലേക്ക് ഇത്രയും അസാധാരണമായ തുക എങ്ങനെ ക്രെഡിറ്റ് ചെയ്തുവെന്ന് കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബാങ്കിങ് പിശകോ, സാങ്കേതിക തകരാറോ അല്ലെങ്കില്‍ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടോ ആകാം ഇത്രയും വലിയ തുക അക്കൗണ്ടിലേക്കെത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ തങ്ങളുടെ ബാങ്കിങ് സംവിധാനത്തിന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഉറക്കാക്കാന് കൊട്ടക് മഹീന്ദ്ര ബാങ്കും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: A 19-year-old was shocked to find ₹1.13 lakh crore credited to his deceased mother`s bank account
Published: 05 Aug 2025, 04:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented