മനാമ:  കൊറോണ രോഗബാധയുടെ തുടക്കം മുതല്‍ തണല്‍ നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അതിന്റെ മൂന്നാഘട്ടവും പിന്നിടുകയാണ്. നിരവധി സംഘടനകളുടെയും സ്ഥാപങ്ങളുടെയും വ്യക്തികളുടെയും എല്ലാം സഹകരണം എല്ലായ്‌പ്പോഴുമെന്ന പോലെ ഈ സമയത്തും തണലിന് ലഭിക്കുന്നുണ്ട്. എല്ലായ്പോഴും തണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി നിന്നിട്ടുള്ള മലബാര്‍ ഗോള്‍ഡ്, റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫുഡ് കിറ്റുകള്‍  സംഭാവന നല്‍കി. തണല്‍ ഭാരവാഹികളായ മുജീബ് റഹ്മാന്‍, റഷീദ് മാഹി, ലത്തീഫ് കൊയിലാണ്ടി, ജയേഷ് വി കെ, ഫൈസല്‍ പാണ്ടാണ്ടി എന്നിവര്‍ മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് ഹെഡ് രവിയില്‍ നിന്നും കിറ്റുകള്‍ ഏറ്റു വാങ്ങി.

To advertise here,

Content Highlight: Thanal Covid relief activity