റിയാദ്: ഗള്‍ഫുവാസത്തിലെ അനിശ്ചിതത്തവും അസ്ഥിരതയും ഗള്‍ഫ് എഴുത്തിലും കലയിലും പ്രകടമാകുമെന്ന് എഴുത്തുകാരി സോണിയ റഫീക്ക്. അതേസമയം ദേശം, ഭാഷ, രുചി, കല തുടങ്ങി സാംസ്‌കാരികമായ വൈവിധ്യം പേറുന്ന ഒരിടത്തില്‍ നിന്നെഴുതുന്നത് ഗള്‍ഫ് എഴുത്തുകാര്‍ വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്നത് സംശയമാണ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വെര്‍ച്വല്‍ വായനാ-സംവാദ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ.
ഒരിക്കല്‍ തിരിച്ചുപോകേണ്ടിവരും എന്ന് മനസിലാക്കി ധനസമ്പാദനാര്‍ത്ഥം താല്‍ക്കാലികമായ വിട്ടുനില്‍ക്കലാണ് ഗള്‍ഫ് കുടിയേറ്റം. ഗള്‍ഫിന്റെ സവിശേഷ സാഹചര്യത്തില്‍ കുടിയേറ്റം എന്നതിന് പകരം കുട്ടിമാറ്റം എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഈ കാലയളവില്‍ അതിജീവനത്തിനായി അവര്‍ അനുഭവിക്കുന്ന അല്ലെങ്കില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്നെല്ലാം ഉടലെടുക്കുന്നതാണ് ഗള്‍ഫിലെ ഡയസ്‌പോറ സാഹിത്യവും കലയുമെല്ലാം. തന്റേതെന്ന് തോന്നുന്ന ഇടങ്ങളിലെ തന്റെ അസാന്നിധ്യമാണ് ഗള്‍ഫ് പ്രവാസമെന്നും അനിശ്ചിതമായ ഈ കാലയളവില്‍ ശാശ്വതമായി അവര്‍ തെരഞ്ഞെടുക്കേണ്ട പലതും ഗള്‍ഫ് പ്രവാസത്തില്‍ സംഭവിക്കുന്നില്ല. എന്നാല്‍ അതിനായുള്ള മുന്നൊരുക്കങ്ങളാണ് ഗള്‍ഫ് പ്രവാസത്തിനിടെ സംഭവിക്കുന്നത്. നാടിന്റെ സമ്പദ്വ്യവസ്ഥക്ക് കാര്യമായ പിന്തുണകൊടുത്ത പ്രവാസി അത് സാംസ്‌കാരികരംഗത്ത് എത്രത്തോളം നല്‍കി എന്നതും ആലോചിക്കേണ്ടതാണെന്ന് സോണിയ പറഞ്ഞു.
സോണിയ റഫീക്കിന്റെ 'ഒരു ഗള്‍ഫുകാരന്റെ വീട്' എന്ന കഥ സീബ കൂവോട് വായിച്ചു. ബീന, ജുനൈദ് അബൂബക്കര്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, നജിം കൊച്ചുകലുങ്ക്, വിപിന്‍ കുമാര്‍, ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍, മിനി, നജ്മ നൗഷാദ്, ആര്‍ മുരളീധരന്‍, എം ഫൈസല്‍, നൗഷാദ് കോര്‍മത്ത് എന്നിവര്‍ സംസാരിച്ചു.
Content Highlight: sonia rafeek| Chilla Riyadh
Published: 19 May 2020, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented