കുവൈത്ത് സിറ്റി: കുവൈത്തില്‍ ബിരുദദാരികളല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ 2021 ജനുവരിയോടെ രാജ്യം വിടണം. 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത ഒരു ലക്ഷത്തോളം വിദേശികള്‍ രാജ്യം വിടേണ്ടി വരുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചനകള്‍.
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവര്‍ക്ക് 2021 മുതല്‍ വര്‍ക്ക് പെര്‍മിറ്റ് - തൊഴില്‍ അനുമതി പുതുക്കി നല്‍കേണ്ടതില്ലെന്ന മാന്‍ പവര്‍ അതോറിട്ടിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ 2021 ജനുവരി ഒന്നുമുതല്‍ മൂന്നുമാസം വരെ സമയം അനുവദിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ചില വിഭാഗങ്ങള്‍ക്ക് ഇളവു അനുവദിക്കുമെന്ന സൂചനയുമുണ്ട്. കുടുംബം കുവൈത്തിലുള്ളവര്‍ക്ക് കുടുംബ വിസയിലേക്ക് മാറാന്‍ അനുവദിക്കുമെന്നും, എന്നാല്‍ തൊഴിലെടുക്കില്ലെന്ന വ്യവസ്ഥയോടെ വിസ മാറ്റം അനുവദിക്കുന്നതിനും ആലോചിക്കുന്നു.
സര്‍ക്കാര്‍ സ്ഥിതിവിവരക്കണക്ക് പ്രകാരം ബിരുദം ഇല്ലാത്ത 60 വയസ്സ് തികഞ്ഞ ഒരു ലക്ഷത്തോളാണ് കുവൈത്തില്‍ തുടരുന്നത്.അതേസമയം തൊഴില്‍. അനുമതി പത്രം -വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിന് പ്രായവും വിദ്യാഭ്യാസയോഗ്യതയും മാനദണ്ഡമാകുന്നത്തോടെ നിലവില്‍ രാജ്യത്ത് തുടരുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്കു രാജ്യം വിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Content Highlights: No renewal of work and residency permits for expats aged 60 in Kuwait
Published: 15 Nov 2020, 11:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented