റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാല് പ്രധാന ജോലി തസ്തികകളിൽ കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ലാറ്റ്ഫോമായ 'ഖിവ' (Qiwa) വഴിയുള്ള തസ്തിക മാറ്റങ്ങൾ ജനുവരി 29 മുതൽ നിർത്തിവെച്ചു. വിഷൻ 2030-ന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് നീക്കം.
നിയന്ത്രണം ഏർപ്പെടുത്തിയ പ്രധാന തസ്തികകൾ:
-
ജനറൽ മാനേജർ: തസ്തിക ഇനി മുതൽ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തി. വിദേശികൾക്ക് ഇനി ഈ തസ്തികയിലേക്ക് മാറാനോ പുതിയ വിസ ലഭിക്കാനോ സാധിക്കില്ല.
-
സെയിൽസ് റെപ്രസന്റേറ്റീവ് : മേഖലയിൽ സ്വദേശിവൽക്കരണ ശതമാനം വർധിപ്പിച്ചു.
-
മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്: മാർക്കറ്റിങ് മേഖലയിൽ 60% സ്വദേശിവൽക്കരണം നിർബന്ധമാക്കി.
-
പ്രൊക്യൂർമെന്റ് മാനേജർ : വിതരണ ശൃംഖലയുടെ മേൽനോട്ടം സ്വദേശികൾക്ക് നൽകുന്നതിനായി ഈ തസ്തികയിലും നിയന്ത്രണം വന്നു.
നിലവിലെ വിദേശി മാനേജർമാർ എന്ത് ചെയ്യണം?
നിലവിൽ ജനറൽ മാനേജർ തസ്തികയിൽ ജോലി ചെയ്യുന്ന വിദേശികളോട് തസ്തിക മാറ്റാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിസിനസ്സ് രജിസ്ട്രിയിലെ നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ അവർക്ക് സിഇഒ അല്ലെങ്കിൽ 'ചെയർമാൻ' തുടങ്ങിയ തസ്തികകളിലേക്ക് മാറാവുന്നതാണ്. എന്നാൽ ഇതിന് കർശനമായ പരിശോധനകൾ ഉണ്ടാകും.
ശമ്പള പരിധിയും ക്വാട്ടയും
-
മാർക്കറ്റിങ്, സെയിൽസ് വിഭാഗങ്ങളിൽ മൂന്നോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിൽ 60 ശതമാനം പേർ സൗദി പൗരന്മാരായിരിക്കണം.
-
സ്വദേശിവൽക്കരണ ക്വട്ടയിൽ ഉൾപ്പെടണമെങ്കിൽ സെയിൽസ്/മാർക്കറ്റിങ് ജീവനക്കാർക്ക് കുറഞ്ഞത് 5,500 റിയാലും, എഞ്ചിനീയറിങ്/സാങ്കേതിക തസ്തികയിലുള്ളവർക്ക് 8,000 റിയാലും മാസശമ്പളം നൽകണം.
Content Highlights: Saudi Arabia tightens restrictions on key job roles for expats as part of Vision 2030`s Saudization drive.
Published: 30 Jan 2026, 02:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented