മനാമ: ബഹ്‌റൈന്‍ മാര്‍ത്തോമ്മാ ഇടവകയുടെ 58-ാമത് ഇടവകദിനവും അനുമോദന സമ്മേളനവും

To advertise here,

സനദിലുള്ള മാര്‍ത്തോമ്മാ കോംപ്ലക്‌സില്‍ നടത്തി. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ഓണ്‍ലൈനിലൂടെ ക്രമീകരിച്ച പൊതുസമ്മേളനം മാര്‍ത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് ഡോ. ഗ്രീഗോറിയോസ് മാര്‍ സ്‌തേഫാനോസ് എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്തു. 

യോഗത്തില്‍ സെനറ്റ് ഓഫ് സെറാമ്പൂര്‍ കോളേജില്‍ നിന്ന് ഫാമിലി കൗണ്‍സിലിങ്ങില്‍ ഡോക്ടറേറ്റ് ലഭിച്ച മുന്‍ ഇടവക വികാരി ഡോ. മാത്യു കെ. മുതലാളിയെ ആദരിച്ചു. ഇടവക വികാരി ഡേവിഡ് വി. ടൈറ്റസ് അദ്ധ്യക്ഷ പ്രസംഗവും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള്‍ കോ-എക്‌സിസ്റ്റന്‍സ് ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ബെറ്റ്‌സി ബി. മെത്തേസണ്‍, സഹവികാരി വി.പി.ജോണ്‍, അല്‍മോയ്ദ് കോണ്‍ട്രാക്ടിംഗ് ഗ്രൂപ്പ് സി.ഇ.ഓ. എം.ടി. മാത്യൂസ്, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ബഹ്‌റിന്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് കോശി സാമുവേല്‍ എന്നിവര്‍ ആശംസകളും അറിയിച്ചു. 

ഇടവക സെക്രട്ടറി സണ്‍സി ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടവകയില്‍ ഈ പ്രവര്‍ത്തന വര്‍ഷം 60 വയസ്സ് പൂര്‍ത്തിയായവരേയും ഇടവക അംഗത്വത്തില്‍ 40 ഉം 25 ഉം വര്‍ഷങ്ങള്‍ പൂര്‍ത്തിയായവരേയും 10, 12 ക്ലാസ്സുകളിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയവരേയും ആദരിച്ചു. ട്രസ്റ്റി ബിജു കുഞ്ഞച്ചന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അനോജ് നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ് കുരുവിള വര്‍ക്കി, അക്കൗണ്ടന്റ് അലക്‌സാണ്ടര്‍ തോമസ്, ആത്മായ ശുശ്രൂഷകരായ സുനില്‍ ജോണ്‍, ജോര്‍ജ്ജ് കോശി എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. ജിജു വര്‍ഗ്ഗീസ് സമ്മേളനത്തിന്റെ അവതാരകനായി.