ഇടവക അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു

പത്തനംതിട്ട: പള്ളി സെമിത്തേരിയിൽ കള്ളൻ കയറി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights: A granite slab installed on a family tomb was stolen from the Mar Thoma Church cemetery at Manguzhippadi in Mallappally, Pathanamthitta. Keezhvaipur police launched an investigation using CCTV footage following a complaint.
Published: 27 Jul 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented