
പാലക്കാട്: ബ്രൂവറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍. മദ്യത്തില്‍ മുങ്ങി നില്ക്കുന്ന നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്ന് ഉത്കണ്ഠയുണ്ടെന്ന് ഡോ. തിയോഡോസിസ് മാര്‍ത്തോമ മെത്രാപോലിത്ത പറഞ്ഞു.
കഴിഞ്ഞ പുതുവത്സരത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് അനേക കോടികളുടെ മദ്യമാണ്. സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്പനയില് നിന്നായതിനാല്‍ മദ്യ ഉപഭോഗത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലേ?
'മലയാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ മദ്യവും മയക്കുമരുന്നുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. പാലക്കാട് ബ്രൂവറി തുടങ്ങാനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്നതാണ് നമ്മുടെ ഉത്കണ്ഠ.' മെത്രാപോലിത്ത പറഞ്ഞു.
Content Highlights: Mar Thoma Church head criticizes Kerala govt`s new brewery plans
Published: 09 Feb 2025, 08:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented