മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍, ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി കെ. പി. എ പൊന്നോണത്തോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കെ.പി.എ യുടെ ഒഫീഷ്യല്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്ത ലൈവ് പ്രോഗ്രാമിലൂടെയാണ് ഓണപ്പാട്ട്, ഓണപ്പുടവ എന്നീ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളെ പ്രഖ്യാപിച്ചത്.

To advertise here,

ഓണപ്പുടവ മത്സരം ഫാമിലി കാറ്റഗറി: അനൂബ് & ഫാമിലി (ഫസ്റ്റ്), ഷൈന്‍ദേവ് & ഫാമിലി (സെക്കന്റ്), സന്തോഷ് & ഫാമിലി (തേര്‍ഡ്) എന്നിവരും, ലേഡീസ് കാറ്റഗറി: അലീന മറിയം വര്‍ഗീസ് (ഫസ്റ്റ്), ജിബി ജോണ്‍ വര്‍ഗീസ് (സെക്കന്റ്), സ്മിത സന്തോഷ് (തേര്‍ഡ്) എന്നിവരും ജന്റ്‌സ് കാറ്റഗറി സജീവ് ആയൂര്‍ (ഫസ്റ്റ്), അനൂബ് തങ്കച്ചന്‍ (സെക്കന്റ്), നൗഷാദ് (തേര്‍ഡ്) എന്നിവരും കിഡ്‌സ് കാറ്റഗറി അയാന്‍ഷ് ശ്രീചന്ദ് (ഫസ്റ്റ്), ഇഹ രതിന്‍ (സെക്കന്റ്), ദേവലക്ഷ്മി (തേര്‍ഡ്) എന്നിവരും വിജയികള്‍ ആയി. ഓണപ്പാട്ട് മത്സരത്തില്‍ ആദ്യ ഷീജു (ഫസ്റ്റ്) അഞ്ജന ദിലീപ് (സെക്കന്റ്), ആരാധ്യ മനീഷ് (തേര്‍ഡ്) എന്നിവരും വിജയികളായി. വിജയികള്‍ക്കുള്ള ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും കേരളപ്പിറവിദിനത്തോട് അനുബന്ധിച്ചു നല്‍കുമെന്ന് കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു.