കൊല്ലം;  പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ മൂന്നാമത് ഡിസ്ട്രിക്ട്  മീറ്റ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു സംഘടിപ്പിച്ച മീറ്റില്‍ കെ.പി.എ യുടെ പത്തു ഏരിയ കമ്മിറ്റിയിലെയും, സെന്‍ട്രല്‍ കമ്മിറ്റിയിലെയും, ലേഡീസ് വിങ്ങിലെയും തിരഞ്ഞെടുക്കപ്പെട്ട  പ്രതിനിധികള്‍ പങ്കെടുത്തു.  

To advertise here,

കെ.പി.എ  വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി അദ്ധ്യക്ഷത വഹിച്ച ചടങ് മെമ്പര്‍ഷിപ് സെക്രട്ടറി കോയിവിള മുഹമ്മദ് കുഞ്ഞു ഉത്ഘാടനം ചെയ്തു. ചാരിറ്റി കണ്‍വീനര്‍ സന്തോഷ് കാവനാട് സ്വാഗതവും ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.  തുടര്‍ന്ന് പത്തു ഏരിയ കമ്മിറ്റിയുടെയും, ലേഡീസ് വിങ്ങിന്റെയും പ്രതിനിധികള്‍ അവരവരുടെ കഴിഞ്ഞകാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

 കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലം നേതൃത്വം നല്‍കിയ സംഘടനാ പഠന ക്യാമ്പ് രണ്ടാമത്തെ സെഷനില്‍ നടന്നു.  ആശ്രിത സാന്ത്വന പദ്ധതിയുമായി നടന്ന ലക്കി ഡ്രായുടെ സമ്മാന വിതരണം സാമൂഹ്യ പ്രവര്‍ത്തകന്‍ ഷിബു പത്തനം തിട്ട നിര്‍വഹിച്ചു. തുടര്‍ന്ന് കെ.പി.എ  സമ്മര്‍ ക്യാമ്പ്, ഫിറ്റ്‌നസ് ക്യാമ്പ്, പൊന്നോണം എന്നിവയുടെ സമ്മാന, സര്‍ട്ടിഫിക്കറ്റു വിതരണവും ഉണ്ടായിരുന്നു.