'കൂട്ട്' കൈപിടിച്ചു, അവര്‍ ആദ്യമായി കൊച്ചി കണ്ടു, കാഴ്ചകള്‍ കണ്ടു


സ്വന്തം ലേഖിക

മഹാരാജാസ് കോളേജിലെത്തിയ മൈൻഡ് അംഗങ്ങൾ

സ്വര്‍ഗത്തില്‍ പോയത് പോലെയുണ്ടായിരുന്നു, ഈ ജന്മം ഇതൊന്നും കാണാന്‍ പറ്റുമെന്ന് കരുതിയില്ല.. ഒരു ദിവസമേ ഉള്ളൂവെങ്കിലും ഒരു ജന്മത്തിലേക്കുള്ള ഓര്‍മകളും കൊണ്ടാണ് കൊച്ചിയില്‍ നിന്ന് തിരിച്ചത്.' വീല്‍ചെയറില്‍ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ ജീവിതം തള്ളി നീക്കിയിരുന്ന ബീനയ്ക്ക് സ്വപ്നതുല്യമായിരുന്നു കൊച്ചിയിലേക്കുള്ള ആ യാത്ര.. ബീനയെപ്പോലെ നിരവധി പേരുടെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ചതാവട്ടെ കൂട്ട് എന്ന സന്നദ്ധസംഘമാണ്.

ചലനശേഷിയെ ബാധിക്കുന്ന അപൂര്‍വ രോഗം ബാധിച്ചവരുടെ കൂട്ടായ്മയായ മൈന്‍ഡ് സംഘടനയ്ക്ക് കീഴിലുള്ള വളണ്ടിയര്‍ സംഘമാണ് കൂട്ട്. വീല്‍ചെയറില്‍ തളയ്ക്കപ്പെട്ട് വര്‍ഷങ്ങളായി വീടിന്റെ മുറ്റത്തേക്ക് പോലും ഇറങ്ങാന്‍ പോലും കഴിയാതിരുന്ന ജീവിതങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായിരുന്നു കൂട്ട് സംഘടിപ്പിച്ച കൊച്ചിയിലേക്കുള്ള യാത്ര. എറണാകുളം സ്വദേശികളായ ഒമ്പത് പേരാണ് ഓഗസ്ത് 23ന് 'കൂട്ടിന്റെ കൈപിടിച്ച്' കൊച്ചി കാണാനിറങ്ങിയത്. വളണ്ടിയര്‍മാരായ ഇരുപത് പേര്‍ ഇവര്‍ക്ക് ധൈര്യവും ആശ്വാസവും സന്തോഷവും പകര്‍ന്ന് കൂടെനിന്നു. ലുലു മാളില്‍ കറങ്ങി കൊച്ചി മെട്രോ ട്രെയിനില്‍ യാത്ര ചെയ്ത് മഹാരാജാസ് കോളേജും സുഭാഷ് പാര്‍ക്കും കണ്ട് ആ ദിവസം അവര്‍ സന്തോഷത്തോടെ പിരിഞ്ഞു.

കൊച്ചി മെട്രോയില്‍ ആവേശപൂര്‍വമായ സ്വീകരണമാണ് സംഘത്തിന് കിട്ടിയത്. യാത്ര തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ മെട്രോ ജീവനക്കാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാജാസിലെ കുട്ടികള്‍ ഗാനസന്ധ്യ ഒരുക്കിയാണ് സംഘത്തെ സ്വീകരിച്ചത്. ക്യാംപസിലും ചുറ്റിക്കറങ്ങി റോഡ് ക്രോസ് ചെയ്ത പാര്‍ക്ക് വരെ എത്തിക്കാന്‍ കുട്ടികളും സഹായിച്ചു.

ഒരു തവണയെങ്കിലും വീടിന് പുറത്തിറങ്ങി നഗരത്തിലെ കാഴ്ചകള്‍ കാണമെന്നത് എക്കാലത്തേയും വലിയ ആഗ്രഹമാണെന്ന് രോഗികളായ പലരും പലതവണ പറഞ്ഞിരുന്നു. അങ്ങനെയാണ് ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും അവര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന ആ യാത്ര സംഘടിപ്പിക്കണമെന്ന് തീരുമാനിച്ചതെന്ന് കൂട്ടിലെ വളണ്ടിയര്‍മാര്‍ പറഞ്ഞു. ' വീടിന്റെ രണ്ടാം നിലയില്‍ നിന്ന് ഇതുവരെ പുറത്തിറങ്ങാത്തവരുണ്ട്, ആശുപത്രിയില്‍ മാത്രം പോയി വരുന്നവരുണ്ട്, ഒരു മുറിയുടെ പുറത്തേക്ക് ഇറങ്ങാത്തവരുണ്ട്, അത്തരം ആളുകളെയാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയത്. യാത്രയ്‌ക്കൊടുവില്‍ പലരുടേയും കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നുവെന്ന് കൂട്ട് വളണ്ടിയറായ ആതിര പറഞ്ഞു.

ഒരുതവണയെങ്കിലും പുറത്തിറങ്ങണമെന്നും കാഴ്ചകള്‍ കാണണമെന്നുമുള്ള ഇവരുടെ ആഗ്രഹങ്ങളെ ഇനിയും ഒപ്പം ചേര്‍ക്കാന്‍ തന്നെയാണ് 'കൂട്ട്' ന്റെ തീരുമാനം.

Content Highlights: spinal mascular atrophy patients kochi visit koott volunteers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented