
മരട് (എറണാകുളം): എസ്.എൻ.ഡി.പി. യോഗം 1522-ാമത് ശാഖവക മരട് തുരുത്തി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തോടനുബന്ധിച്ച് മതസൗഹാർദ സന്ദേശം നൽകിക്കൊണ്ട് ക്ഷേത്രത്തിലേക്ക് മരട് മാർട്ടിൻപുരം ദേവാലയം ഉടയാടകൾ നൽകി.
മരട് മാർട്ടിൻപുരം ദേവാലയത്തിൽനിന്നും മൂത്തേടം ഇടവക വികാരി ഫാ. ഷൈജു തോപ്പിലിന്റെ നേതൃത്വത്തിൽ ദേവാലയ തിരുനാൾ കമ്മിറ്റി അംഗങ്ങളും പൗരപ്രമുഖരും ചേർന്ന് മരട് തുരുത്തി ക്ഷേത്രത്തിലെത്തി ഉത്സവാശംസകളും നേർന്നു.
മാർട്ടിൻപുരം ദേവാലയ കമ്മിറ്റി രക്ഷാധികാരി റൈമന്റ് കുഴിവേലിൽ, ജനറൽ കൺവീനർ ജോസി ജോബ് എന്നിവർ ചേർന്ന് ക്ഷേത്രത്തിലേക്ക് നൽകിയ ഉടയാടകൾ, ക്ഷേത്രം മേൽശാന്തി പ്രമോദ് ശാന്തി ഏറ്റുവാങ്ങി. മൂത്തേടം ദേവാലയ ഇടവക വികാരി ഫാ. ഷൈജു തോപ്പിൽ, തുരുത്തി ക്ഷേത്രം ശാഖാ പ്രസിഡന്റ് ടി.വി. സഹദേവൻ, സെക്രട്ടറി ടി.എസ്. അനിൽകുമാർ, ഫാ. ഷൈജു തോപ്പിൽ മാർട്ടിൻപുരം, ദേവാലയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കുചേർന്നു.
മരട് നഗരസഭ മുൻ ചെയർമാൻ ആൻറണി ആശാംപറമ്പിൽ, കൗൺസിലർ പി.ഡി. രാജേഷ്, മരട് സഹകരണബാങ്ക് പ്രസിഡന്റ് ആർ.കെ. സുരേഷ് ബാബു, കെ.എ. ദേവസി, ജിഷാ പ്രമോദ്, കൗൺസിലർ മോളി ജെയിംസ്, റെൻസി എലിസബത്ത്, ലെജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: Martinpuram Church members visited Thuruthy Temple to offer traditional gifts., The event signifies strong religious harmony and communal unity in Maradu., Key representatives from both religious institutions participated in the 2026 festival celebrations., Local political and social leaders attended to support the initiative.
Published: 12 Apr 2026, 03:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented