
കാഞ്ഞങ്ങാട്: ഇരു കരകളിലും തിങ്ങിനിറഞ്ഞ വിശ്വാസികളുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പ്. സായാഹ്ന സൂര്യന്റെ പൊൻകിരണങ്ങൾ പുഴനിരപ്പിലേക്കു പതിഞ്ഞു. വാദ്യമേളങ്ങളുയർന്നു. ജനം ആർപ്പുവിളിച്ചു. കാർത്തികക്കാവിൽനിന്നും പുഴക്കടവിലെത്തിയ തെയ്യങ്ങൾ തോണിയിലേക്കു കയറി. സൂര്യരശ്മികളാൽ ചുവന്ന ഓളപ്പരപ്പിനെ തഴുകി തെയ്യങ്ങളുടെ തോണി സഞ്ചാരം. പുഴമുറിച്ചുകടന്ന് അരയിക്കടവിലേക്ക്. കോലത്തുനാട്ടിലെയും അള്ളട ദേശത്തേയും അതിമനോഹര തെയ്യക്കാഴ്ചകളിലൊന്നാണ് കാഞ്ഞങ്ങാട് അരയി പുഴ കടന്നെത്തുന്ന തെയ്യങ്ങൾ.
അരയി പുഴയ്ക്കിപ്പുറവും അപ്പുറവും രണ്ടു ദേവസ്ഥാനങ്ങൾ. അപ്പുറം കാർത്തികച്ചാമുണ്ഡിക്കാവ്. ഇപ്പുറം കാലിച്ചേകവൻ സ്ഥാനം. അരയി ഗ്രാമത്തിലെ ഈ കാലിച്ചേകവൻ സ്ഥാനത്തേക്കാണ് കാർത്തികച്ചാമുണ്ഡിയുടെയും പരിവാരങ്ങളുടെയും വരവ്. കാർത്തികക്കാവിലും കാലിച്ചേകവൻ തെയ്യമുണ്ട്. കാർത്തികച്ചാമുണ്ഡിക്കൊപ്പം ഈ കാലിച്ചേകവനും ഗുളികനുമുണ്ട് തോണിയിൽ. ഇപ്പുറത്തെ കാവിലെ കാലിച്ചേകവനടുത്തേക്ക് മൂന്നു തെയ്യങ്ങളുമെത്തുമെങ്കിലും ഇരുകാലിച്ചേകവൻ തെയ്യങ്ങളും പരസ്പരം കാണില്ല. കാർത്തികച്ചാമുണ്ഡിയും ഗുളികനും മാത്രമാണ് ഇപ്പുറത്തെ കാലിച്ചേകവൻ തെയ്യത്തിന് മുന്നിലെത്തി വിശേഷങ്ങൾ പറയുക. വിശേഷങ്ങളത്രയും കൃഷി സമൃദ്ധിയെക്കുറിച്ചാണ്.
നീലേശ്വരം രാജകൊട്ടാരത്തിലെ തമ്പുരാൻ, തേയത്തു തറവാട്ടിലെ കാരിക്കു കൽപ്പിച്ചുകൊടുത്ത കൃഷിയിടമാണ് കാർത്തിക വയൽ. പിൽക്കാലത്ത് ഇവിടെ കാർത്തിക കാവ് നിർമിച്ച് ചാമുണ്ഡിയെ അരങ്ങിലെത്തിച്ചു. ഗുളികൻ കാവൽ ദേവനാണ്. വിശേഷം പറഞ്ഞുതുടങ്ങുന്നതോടെ സങ്കടക്കൂറുണ്ടോ എന്ന കാലിച്ചേകവന്റെ ചോദ്യമുയരും. സങ്കടമൊന്നുമില്ലെന്ന് കാർത്തികച്ചാമുണ്ഡിയുടെ മറുപടി. കന്നുകാലികളെക്കുറിച്ചും മറ്റും ചോദിക്കും. എല്ലാം മറോട് ചേർത്ത് കാത്തുപോകുന്നുണ്ടെന്ന് ഗുളികന്റെ മറുപടി. സമൃദ്ധിയായ കൃഷിയേയും വിവരിക്കും. പിന്നീട് മൂന്നു തെയ്യങ്ങളും ചുവട് വച്ച് പരസ്പരം മഞ്ഞൾക്കുറി കൈമാറും. നേരത്തെ ഒപ്പം വന്ന അപ്പുറത്തെ കാവിലെ കാലിച്ചേകവൻ താഴെ നിൽപ്പുണ്ട്. ആ തെയ്യത്തേയും കൂട്ടി കാർത്തികച്ചാമുണ്ഡിയും ഗുളികനും തിരികെ തോണിയിൽ കാർത്തികക്കാവിലേക്കു മടങ്ങി.
Content Highlights: Theyyam deities cross the Arayi River by boat in a spectacular ritual., Interaction between Karthika Chamundi, Gulikan, and Kalichekavan deities., Rituals emphasize agricultural prosperity and cattle welfare in Kanhangad., Exchange of turmeric and traditional dance marks the culmination of the ceremony.
Published: 28 Oct 2026, 09:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented