
പൊയിനാച്ചി: തിരിച്ചുകിട്ടാനിടയില്ലെന്ന് കരുതിയ മുക്കാൽപ്പവന്റെ കൈച്ചെയിൻ ഒൻപതുമാസത്തിനുശേഷം കാർ ഷോറും ജീവനക്കാരിയുടെ നേരിന്റെ വഴിയിൽ ഉടമയെ തേടിയെത്തി. മയിലാട്ടി കൂട്ടപ്പുന്നയിലെ കെ.വി. ധന്യക്കാണ് അവിശ്വസനീയമാംവിധം തന്റെ സ്വർണാഭരണം തിരിച്ചുകിട്ടിയത്.
ഒൻപതുമാസം മുൻപ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട സ്വർണത്തിനായി പലയിടത്തും തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. കഴിഞ്ഞദിവസം ധന്യയുടെ അച്ഛൻ കെ.വി. കരുണാകരന്റെ മൂത്ത സഹോദരനും പ്രവാസിയുമായ കൂട്ടപ്പുന്ന ചോയീസിലെ കെ.വി. രാഘവൻ നായന്മാർമൂലയിലെ കെവിആർ ഡ്രീം വെഹിക്കിൾസിൽ കാർ സർവീസിന് കൊടുത്തിരുന്നു. വൈകീട്ട് ഷോറൂമിലെ ബോഡി ഷോപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ജി. സനൽകുമാർ വിളിച്ചാണ് കാറിന്റെ സീറ്റിനടിയിൽനിന്ന് സ്വർണച്ചെയിൽ കിട്ടിയ വിവരം അറിയിച്ചത്.
കാർ കഴുകുന്നതിനിടെ ജീവനക്കാരി പെരുമ്പളയിലെ പി. രജനിക്കാണ് സ്വർണം കിട്ടിയത്. അവർ ഈ വിവരം ഷോറും കസ്റ്റമർ റിലേഷൻസ് മാനേജർ (സർവീസ്) പി. അനന്തനാരായണ ശർമയെ അറിയിച്ചു. കാറിന്റെ പിറകുഭാഗത്തെ സീറ്റിനിടയിലാണ് സ്വർണാഭരണം തൂങ്ങിക്കിടന്നിരുന്നത്.
ഒരു വാവ് ദിവസം ബന്ധുവീട്ടിൽ കാറിൽ പോയിരുന്നതായി പെരിയ എസ്എൻ കോളേജിൽ ബിരുദവിദ്യാർഥിനിയായ ധന്യ ഓർക്കുന്നു. ബസിലാണ് തിരിച്ചുവന്നത്. കൈച്ചെയിൻ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയാണ് അറിഞ്ഞത്. കാറിലടക്കം പിന്നീട് അരിച്ചുപെറുക്കിയിരുന്നു. ധന്യ ശനിയാഴ്ച ഷോറൂമിലെത്തി സ്വർണം കൈപ്പറ്റി. സത്യസന്ധത കാട്ടിയ രജനി, ഒപ്പം പാരിതോഷികവും അഭിനന്ദനവും ഏറ്റുവാങ്ങി.
Content Highlights: A woman`s lost gold chain, presumed gone forever, was miraculously found 9 months later in a car
Published: 18 May 2025, 07:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented