
ചെന്നൈ: വാട്ടർ ടാങ്കിൽ വീണ ആനയെ രക്ഷപ്പെടുത്തി തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ. ടാങ്ക് തകർത്ത് വഴിയൊരുക്കിയാണ് ആനയെ പുറത്തെത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ഉൾപ്പെടെ പങ്കുവെച്ചിട്ടുണ്ട്.
നീലഗിരിയിലെ കൂനൂരിലുള്ള ഒരു ആദിവാസി ഗ്രാമത്തിലെ ജലസംഭരണിയിലാണ് പിടിയാന വീണത്. ആന പരിഭ്രാന്തയായി കിണറ്റിനുള്ളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതും അത് വിഫലമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തമിഴ്നാട് വനംവകുപ്പിൻ്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ആനയെ രക്ഷപ്പെടുത്താൻ സാധിച്ചത്.
ടാങ്ക് തകർത്ത് ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയച്ചു. സമയബന്ധിതമായി രക്ഷാപ്രവർത്തനം നടത്തിയ ഊട്ടി ഡിഎഫ്ഒ, കൂനൂർ റേഞ്ച് ഓഫീസർ, മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. സുപ്രിയ സാഹു എക്സിൽ കുറിച്ചു.
വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് തമിഴ്നാട് വനംവകുപ്പിന് അഭിനന്ദനങ്ങളുമായെത്തുന്നത്.
Content Highlights: heartwarming rescue of an elephant from a water tank in Coonoor, Tamil Nadu
Published: 15 Sept 2025, 11:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented