മഞ്ചേരി (മലപ്പുറം): പ്രവാസിയായ എടത്തനാട്ടുകര സ്വദേശി പാറക്കോടന്‍ ഫിറോസ് ഖാന്റെ ഉടമസ്ഥതയിലുള്ള എടുത്തനാട്ടുകര-മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഇന്‍ഷാസ് ബസ് കഴിഞ്ഞ റംസാന്‍ 26-ന് നടത്തിയ കാരുണ്യയാത്രയില്‍ പിരിഞ്ഞുകിട്ടിയ 5,66,031 രൂപ കൊണ്ടോട്ടിയിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്ററിന് നല്‍കി.

To advertise here,

ജീവനക്കാരുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് ഈ തുക ഒറ്റദിവസംകൊണ്ട് ശേഖരിക്കാനായത്. മേലാറ്റൂര്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഹാഫിസ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജിക്ക് തുക കൈമാറി. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 

മുജീബ് പാലത്തിങ്ങല്‍ അധ്യക്ഷനായി. ഫിറോസ് കുന്നുംപറമ്പില്‍ മുഖ്യാതിഥിയായി. ചെറിയാപ്പു എരൂത്ത്, ഹസന്‍ ദാരിമി കുട്ടശ്ശേരി, അലി പാറക്കോട്ട്, മേലാറ്റൂര്‍ പത്മനാഭന്‍, പി. കബീര്‍, എം.കെ. മനോജ് കുമാര്‍, പി.കെ. അബൂബക്കര്‍ ഹാജി, അനസ് മദാരി എന്നിവര്‍ പ്രസംഗിച്ചു.