പുത്തന്‍കുന്ന്: സമൂഹ വിവാഹത്തിലൂടെ 47 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. പുത്തന്‍വീട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം നടന്നത്.

To advertise here,

നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച പതിനെട്ടാമത് സമൂഹ വിവാഹമാണ് വയനാട് പുത്തന്‍കുന്നില്‍ നടന്നത്. പുത്തന്‍ കുന്ന് ശാഖയില്‍ പുതുതായി നിര്‍മിച്ച സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനവും വിവാഹത്തോടനുബന്ധിച്ച് നടന്നു. 

നഖ്ശബന്ദിയ്യ ത്വരീഖത്ത് രക്ഷാധികാരി സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹവിവാഹത്തിന് ബി.സി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന ദമ്പതികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി  സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ രക്ഷാധികാരി സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

placeholder
ദമ്പതികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി
 ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു 

വിവാഹച്ചടങ്ങുകളിലെ പണച്ചെലവും മനുഷ്യപ്രയത്നവും പരമാവധി ചുരുക്കി സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള ആളുകള്‍ വലുപ്പച്ചെറുപ്പമില്ലാതെ ഒരേ പന്തലില്‍ വെച്ച് വിവാഹിതരാവുന്നു എന്നതാണ് ഇത്തരം സമൂഹ വിവാഹങ്ങളുടെ സവിശേഷത. 94 വീടുകളില്‍  വ്യത്യസ്ത ദിവസങ്ങളില്‍ നടക്കേണ്ട വിവാഹങ്ങള്‍ ഒറ്റ വേദിയില്‍ നടക്കുമ്പോള്‍ ആളുകള്‍ക്ക് ഒരുമിച്ചു പങ്കെടുക്കാനുള്ള അവസരമുള്ളതിനാല്‍ സമയം പരമാവധി ലാഭിക്കാനും വിവാഹച്ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയും. 

മഹദ്വ്യക്തികളുടെ സാന്നിധ്യത്തിലും അവരുടെ ആശീര്‍വാദത്തോടെയും വിവാഹിതരാവാന്‍ കഴിയുന്നു എന്ന പ്രത്യേകതയുമുണ്ട്. ദമ്പതികള്‍ക്ക് നല്‍കുന്ന പാരിതോഷികങ്ങള്‍, സ്വീകരണങ്ങള്‍, ഉല്ലാസയാത്രകള്‍, വാര്‍ഷിക സംഗമങ്ങള്‍, ഓരോ ബാച്ചിന്റെയും ഒത്തുകൂടല്‍, സര്‍വ്വോപരി പ്രസ്ഥാനത്തിന്റെ ശ്രദ്ധ ഇവയെല്ലാം സമൂഹവിവാഹത്തിന്റെ പ്രത്യേകതകളാണ്.

1988 ല്‍ പുത്തന്‍ കുന്നില്‍ വെച്ചാണ് ആദ്യ സമൂഹ വിവാഹം നടന്നത്. തുടര്‍ന്ന് കൊടുവള്ളിക്കടുത്ത കാവിലുമ്മാരം, സംഘടനയുടെ ആസ്ഥാനമായ പുത്തന്‍ വീട്, കാന്തപുരം, കിഴിശ്ശേരി, മാറാക്കര, കാക്കഞ്ചേരി, തോട്ടശ്ശേരിയറ, നീറാട് എന്നിവിടങ്ങളിലായി 17 സമൂഹ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്.  ഇന്നത്തേതടക്കം 18 സമൂഹ വിവാഹങ്ങളിലായി 487 ജോഡികള്‍ വിവാഹിതരായിട്ടുണ്ട്. ആദ്യ സമൂഹവിവാഹത്തില്‍ വിവാഹിതരായവരുടെ രണ്ടു മക്കളടക്കം വിവിധ സമൂഹവിവാഹങ്ങളിലൂടെ മംഗല്യ ഭാഗ്യം ലഭിച്ചവരുടെ 16 മക്കളും ഇന്ന് വിവാഹിതരായിട്ടുണ്ട്.

പ്രസ്ഥാനത്തിന്റെ പേട്രന്‍  സയ്യിദ് പി. വി. ഷാഹുല്‍ ഹമീദ് രൂപം നല്‍കിയ വിവാഹ ബ്യൂറോകള്‍ വഴിയാണ് വിവാഹ പ്രായമെത്തിയ യുവതീ യുവാക്കളെ സമൂഹ വിവാഹങ്ങളിലേക്ക് സജ്ജരാക്കുന്നത്. നവദമ്പതികള്‍ക്കുള്ള വിവാഹ വസ്ത്രങ്ങള്‍ നല്‍കിയത് മുന്‍പ് നടന്ന സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവരാണ്.

വധൂവരന്‍മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കല്പറ്റ എം.എല്‍.എ സി.കെ.ശശീന്ദ്രന്‍, എംഎസിടി ജഡ്ജി കെ ബൈജുനാഥ്, സബ് ജഡ്ജ് അനില്‍ ജോസഫ്, ബി ജെ പി നേതാവ് പി മോഹനന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സിഐടിയു വയനാട് ജില്ല സെക്രട്ടറി വി വി ബേബി, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലത ശശി, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു, നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സഹദേവന്‍, കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ ഷരീഫ് കണ്ണാടിക്കുന്ന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് അംഗം ബെന്നി, നെന്മേനി ഗ്രാമപഞ്ചായത്ത് , സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.രാമചന്ദ്രന്‍, ഡെപ്യൂട്ടി ഡി എം ഒ നൂന മര്‍ജ, പട്ടാമ്പി ഖാദര്‍ സാഹിബ്, ഡോ.ഷിഹാബ് ഷാ, കെ.ജെ.ദേവസ്യ, വില്ലേജ് ഓഫീസര്‍ സുബൈദ, ലക്ഷ്മണന്‍, എ.കെ.കുമാരന്‍,റിസാനത്ത് സലീം,രാജന്‍ പൂതാടി, നസീറ ഇസ്മയില്‍, ഇ.കെ.മാധവന്‍, എ.സുരേന്ദ്രന്‍, അരവിന്ദന്‍, സലീം മടവൂര്‍, സിദീഖ് കൊടിയത്തൂര്‍, ഷബീര്‍ അഹമ്മദ്, അബ്ദുല്ല മാടക്കര, സുരേന്ദ്രന്‍ കെ, ഫാ. ജോണ്‍സണ്‍, അബ്ദുല്ല, ഷാജി, ബഷീര്‍ മാറാക്കര, അഷ്‌റഫ് കുഴിമണ്ണ, ഡോ: അബ്ദുറഹിമാന്‍, ഗഫൂര്‍ വെണ്ണിയോട് , ഷബീര്‍, ജോയ് ചീരാല്‍, പി കെ സുലൈമാന്‍ മാസ്റ്റര്‍ തുടങ്ങിവര്‍ സംസാരിച്ചു. സിഎനാസര്‍ നന്ദി രേഖപ്പെടുത്തി.

Content Highlight: 47 couples tie the knot at mass wedding conducted by Puthenveedu