
ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ സമൂഹവിവാഹവേദിയില്‍ ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി തിക്കിത്തിരക്കി അതിഥികള്‍. നിരവധിപേര്‍ക്ക് പരിക്ക്. ചൊവ്വാഴ്ച ഹാമിര്‍പുര്‍ ജില്ലയിലെ റാഠ് നഗരത്തിലാണ് സംഭവം. ചിപ്സ് പാക്കറ്റുകള്ക്കുവേണ്ടി അതിഥികള്‍ തിക്കിത്തിരക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റാഠിലെ ബ്രഹ്മാനന്ദ് മഹാവിദ്യാലയയുടെ മൈതാനത്തായിരുന്നു മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിപ്രകാരം, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 383 വധൂവരന്മാരുടെ വിവാഹം നടന്നത്. വിവാഹച്ചടങ്ങുകള്‍ അവസാനിച്ചതോടെ ലഘുഭക്ഷണവിതരണം ആരംഭിച്ചു. ഇതോടെ ചിപ്സ് പാക്കറ്റുകള്‍ കൈക്കലാക്കാന്‍ അതിഥികള്‍ പരക്കംപായുകയായിരുന്നു.
ചിപ്സ് പാക്കറ്റുകള്‍ പെട്ടിയില്‍നിന്ന് തട്ടിയെടുക്കാന്‍ നോക്കുന്നതിന്റെയും മറ്റുള്ളവരുടെ പക്കല്‍നിന്ന് പിടിച്ചെടുക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. അതേസമയം, സംഭവസമയത്ത് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ ഉദ്യോഗസ്ഥരൊന്നും അവിടെ ഇല്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
Content Highlights: up mass wedding turns chaotic as guests grabs chips packet
Published: 27 Nov 2025, 09:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented