ഫ്രിഡ്ജില്ലാത്ത അടുക്കള ഇന്നത്തെ ജീവിതസാഹചര്യത്തിൽ അചിന്തനീയമാണ്. പാചകം ചെയ്ത ഭക്ഷണം മാത്രമല്ല, പച്ചക്കറികളും അസംസ്‌കൃതചേരുവകളുമെല്ലാം ഒരു പരിധിവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
ഇത്തരത്തിൽ പലവിധ പ്രയോജനങ്ങളുള്ള ഉപകരണമാണ് റെഫ്രിജറേറ്ററെങ്കിലും അതിനുള്ളിൽ അനുചിതമായി ഭക്ഷണം സംഭരിക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. മാത്രമല്ല, ഇത്തരം സംഭരണരീതി ഭക്ഷണത്തെ മലിനമാക്കുകയും ചെയ്യും. അതിനാൽ, ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ സാധാരണയായി ചെയ്യാറുള്ള ചില തെറ്റുകൾ തിരുത്തുന്നത് ഭക്ഷണം കൂടുതൽ സുരക്ഷിതമാക്കാനും കൂടുതൽ കാലം ഉപയോഗിക്കാനും സഹായിക്കും. ഇതിനായി താഴെപ്പറയുന്ന അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽമതി.
1) പച്ചക്കറിയുടെ സംഭരണമാണ് ആദ്യത്തേത്. കടയിൽനിന്ന് വാങ്ങിയ പച്ചക്കറികൾ അങ്ങനെതന്നെ ഫ്രിഡ്ജിൽ വെയ്ക്കുന്നവരാണ് പലരും. എന്നാൽ ഓരോ പച്ചക്കറിയും വ്യത്യസ്തമായ രീതിയിലാണ് സൂക്ഷിക്കേണ്ടത്. ഉരുളക്കിഴങ്ങ്, സവാള മുതലായവ ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത പച്ചക്കറികളാണ്. എന്നാൽ കാരറ്റ്, റാഡിഷ്, കോളിഫ്‌ളവർ മുതലായ പച്ചക്കറികൾ പ്ലാസ്റ്റിക്കിലോ പേപ്പർ ബാഗിലോ ഒന്നും പൊതിയാതെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടവയാണ്. അതേസമയം ഇലക്കറികളെല്ലാം വൃത്തിയായി കഴുകി ഉണങ്ങിയശേഷം ഒരു സിപ്‌ലോക്ക് ബാഗിൽ അടച്ചുവേണം ഫ്രിഡ്ജിൽ വയ്ക്കാൻ.
2) എല്ലാ പഴം, പച്ചക്കറി വിഭവങ്ങളും കഴുകി വെയ്‌ക്കേണ്ടതില്ല. കാരറ്റ്, കോളിഫ്‌ളവർ, പേരയ്ക്ക, ഓറഞ്ച് മുതലായവ ഫ്രിഡ്ജിൽ വെയ്ക്കുന്നതിന് മുമ്പ് കഴുകിയാൽ, അമിതമായ ഈർപ്പമുണ്ടാക്കുകയും അതുവഴി ബാക്ടീരിയൽ ഗ്രോത്ത് ഉണ്ടാവുകയും ചെയ്യും. ഇത് ആരോഗ്യത്തിന് ധാരാളം പ്രശ്‌നങ്ങൾ ഉണ്ടാക്കും.
3) തെറ്റായ അറകളിൽ ഭക്ഷണം സൂക്ഷിക്കുന്നതാണ് അടുത്തത്. ഒരു റെഫ്രിജറേറ്ററിലെ ഒരോ അറകളും ഓരോതരം ഭക്ഷണത്തിനുവേണ്ടിയുള്ളതാണ്. അതിനാൽ, ഭക്ഷണം ദീർഘനാൾ പുതുമയോടെ സൂക്ഷിക്കാനായി അതത് ഷെൽഫിൽ അടുക്കിവെയ്ക്കാൻ ശ്രദ്ധിക്കണം.
4) കഴിച്ചിട്ട് മിച്ചം വന്ന ഭക്ഷണം മൂടിവെയ്ക്കാതെ ഫ്രിഡ്ജിൽ വെയ്ക്കുന്നതാണ് അടുത്ത പിശക്. പാകം ചെയ്ത എന്തു ഭക്ഷണവും നന്നായി പാക്ക്‌ചെയ്തശേഷം മാത്രമേ ഫ്രിഡ്ജിൽ വയ്ക്കാവൂ. ഇല്ലെങ്കിൽ അത് ബാക്ടീരിയൽ ഇൻഫക്ഷനുണ്ടാക്കും. ഇനി ഇത്തരത്തിൽ പാക്ക് ചെയ്യാത്ത ഭക്ഷണം ചീത്തയായാൽ അത് അടുത്തിരിക്കുന്ന ഭക്ഷണത്തേയും ബാധിക്കും.
5) സാധനങ്ങൾ പരമാവധി ചീത്തയാകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലതെങ്കിലും ഫ്രിഡ്ജിന്റെ സംഭരണശേഷിക്കു മേൽ സാധനങ്ങൾ കുത്തിനിറച്ചുവയ്ക്കുന്നത് ഭക്ഷണം പെട്ടന്ന് ചീത്തയാകാൻ കാരണമാകും.
Content Highlights: avoid these five mistakes while storing food in refrigerator
Published: 25 Nov 2023, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented