മാറുന്ന ഫാഷനൊത്ത് ഒരുപാട് വസ്ത്രങ്ങള്‍ വാങ്ങിക്കൂട്ടുന്നവരാണ് ഇന്ന് എല്ലാവരും. കാശുമുടക്കി വസ്ത്രങ്ങള്‍ വാങ്ങിയാലും നമ്മള്‍ പകച്ചുപോകുന്നത് പലപ്പോഴും അലമാരയ്ക്കു മുമ്പിലെത്തുമ്പോഴായിരിക്കും. അതിപ്പോള്‍ വാര്‍ഡ്രോബുകള്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും സാധനങ്ങള്‍ ചിട്ടയോടെ ഒതുക്കിവെച്ചിങ്കില്‍ എവിടെയും സ്ഥിതി അതുതന്നെയാണ്. 

To advertise here,

നിങ്ങളുടെ വാര്‍ഡ്രോബുകളില്‍ ഏറ്റവും മികച്ച രീതിയില്‍ സാധനങ്ങള്‍ കൊള്ളിക്കാന്‍ ചില പൊടിക്കൈകളിതാ..

ആദ്യം ചെയ്യേണ്ടത് ആവശ്യമില്ലാത്ത സാധനങ്ങള്‍ എടുത്തുമാറ്റുകയാണ്. ഇനി ആവശ്യമുണ്ടാവില്ല എന്നു തോന്നുന്ന വസ്ത്രങ്ങള്‍ നീക്കിയശേഷം എന്തൊക്കെ സാധനങ്ങളാണ് നിലവില്‍ അലമാരയിലുള്ളതെന്ന് ഒന്ന് വിലയിരുത്തുക. സ്ഥിരമായി ഉപയോഗിക്കുന്നതും അല്ലാത്തതുമായവ വേര്‍തിരിക്കുക.

സീസണലായി മാത്രം ധരിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗം കഴിഞ്ഞശേഷം അധികം കൈയെത്താത്ത സ്ഥലത്തേക്ക് മാറ്റിവെക്കാം. എളുപ്പം കൈയെത്തുന്ന സ്ഥലങ്ങള്‍ ദിവസേന ഉപയോ?ഗിക്കുന്നവയ്ക്കായിമാറ്റിവെക്കാം.

ബാഗുകള്‍, തുണിത്തരങ്ങള്‍, മറ്റ് ആക്‌സസറീസ് എന്നിവ വെക്കാനായി പ്രത്യേക സ്ഥാനങ്ങളോ അറകളോ കണ്ടുവെക്കണം. ഒരുതവണ ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ സാധനങ്ങളെടുത്ത് ഓരോ ദിവസവും അവിടെത്തന്നെ കൃത്യമായി തിരിച്ചുവെക്കാനും ശ്രമിക്കുക. ഒരേ സ്വഭാവമുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍ പ്രത്യേക ബാസ്‌കറ്റുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. സാധനങ്ങള്‍ എളുപ്പം കണ്ടെത്താനും ഇത് സഹായിക്കും. 

അലമാരയുടെ വാതിലുകള്‍ ഹാങ്ങിങിനുള്ള നല്ലൊരു സ്‌പേസാണ്. ഇവിടെ ഹുക്കുകള്‍വെച്ച് സ്ഥിരമായി ഉപയോ?ഗിക്കുന്ന ഹാന്‍ഡ്ബാ?ഗുകള്‍, ബെല്‍റ്റ്, പഴ്‌സ് തുടങ്ങിയവ തൂക്കിയിടാം.

കുത്തനെയുള്ളഅറകള്‍ക്ക് ആവശ്യത്തിലധികം ഉയരമുണ്ടെങ്കില്‍ മുകള്‍ഭാഗത്ത് ഡിവൈഡര്‍ വെച്ച് മറ്റൊരു ഷെല്‍ഫുണ്ടാക്കാം. ഒന്നിലധികം വസ്ത്രങ്ങള്‍ ഒരുമിച്ച് തൂക്കിയിടാവുന്ന ഹാങ്ങറുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കാം. പരമാവധി നേരിയ ഹാങ്ങറുകള്‍ തിരഞ്ഞെടുക്കുക.